CinemaGeneralLatest NewsNEWS

തനിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നടനെക്കുറിച്ച് നിഖില വിമല്‍

തനിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നടനെക്കുറിച്ച് നടി നിഖില വിമല്‍. തനിക്ക് അഭിനയിക്കാന്‍ ആഗ്രമുള്ള നടന്മാരുടെ ലിസ്റ്റിനെക്കുറിച്ച് ഒന്നും അങ്ങനെ മനസ്സില്‍ ഇല്ലെന്നും. ഫഹദ് ഫാസിലിനൊപ്പം ഇനിയും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന തനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ നയികയാകാനും ഏറെ ഇഷ്ടമാണെന്ന് തുറന്നു പറയുകയാണ്.

തിരക്കഥാകൃത്തും, നടനുമായ ബിബിന്‍ ജോര്‍ജ്ജ് നിഖില വിമലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു തുറന്നു പറഞ്ഞ അനുഭവമാണ്‌ ഒരു അഭിമുഖ പരിപാടിയില്‍ നിഖില വിമല്‍ പങ്കുവച്ചത്. പക്ഷേ സിനിമയിലെ മറ്റു പ്രോജക്റ്റുകളുടെ തിരക്ക് കാരണം ബിബിന്‍ ജോര്‍ജ്ജ് നായകനായി അഭിനയിച്ച ഒരു സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചില്ലെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു.

‘ഇന്ന നായകനൊപ്പം അഭിനയിക്കണമെന്ന  ഒരു തോന്നല്‍ എനിക്കില്ല. തിരക്കഥയുടെ ബലം നോക്കിയാണ് സിനിമ ചെയ്യുന്നത്. എങ്കിലും ഫഹദ് ഫാസിലിനൊപ്പം ഇനിയും സിനിമ ചെയ്‌താല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്. ദുല്‍ഖര്‍ സല്‍മാനും ഇഷ്ട നായകന്മാരുടെ ലിസ്റ്റിലുണ്ട്. എന്നോടൊത്ത് അഭിനയിക്കണമെന്ന് പറഞ്ഞ ഒരേയൊരു നായക നടന്‍ ബിബിന്‍ ചേട്ടനാണ് (ബിബിന്‍ ജോര്‍ജ്ജ്)’.

Read Also:- ശ്രീനി അങ്കിള്‍ എപ്പോഴും അങ്ങനെയാണ് എന്തിലും ഒരു നര്‍മം പൊതിഞ്ഞു സംസാരിക്കും: അനൂപ്‌ സത്യൻ

‘പക്ഷേ എനിക്ക് മറ്റു സിനിമകളുടെ തിരക്ക് കാരണം ബിബിന്‍ ചേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് ഭയങ്കര മെയില്‍ ഫാന്‍സ്‌ ഉള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. എന്നെ ഇത്രയും പേര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും ആലോചിക്കാറില്ല’.  നിഖില വിമല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button