GeneralLatest NewsMollywoodNEWS

വെള്ളം ഒഴുക്കിയിട്ട് പാലം കെട്ടല്ലേ മോഹന്‍ലാലേ : ശാന്തവിള ദിനേശ്

വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലുമായി ബന്ധപ്പെട്ടാണ് പാട്ടിയമ്മ ഗാന്ധിഭവനിലേക്ക് എത്തുന്നത്

അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ലൈറ്റ്‌സ് ആക്ഷന്‍ ക്യാമറ എന്ന യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പങ്കുവയ്ക്കുന്ന പല കാര്യങ്ങളും വിവാദത്തിലാകാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനോട് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശാന്തവിള ദിനേശ്.

കൊല്ലത്തെ ഗാന്ധിഭവനിലെ അന്തേവാസിയായ പാട്ടിയമ്മയെ കുറിച്ചുള്ള പുതിയ വീഡിയോയിലൂടെയാണ് മോഹൻലാലിനോട് ചില കാര്യങ്ങൾ സംവിധായകൻ തുറന്നു പറയുന്നത്. വെള്ളം ഒഴുക്കിയിട്ട് പാലം കെട്ടല്ലേ മോഹന്‍ലാലേ എന്ന തലക്കെട്ടോട് കൂടി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

read also: ‘വിളിച്ചുവരുത്തി അപമാനിച്ചു, എന്നെ തകര്‍ക്കാന്‍ ശ്രമം’: ഫ്‌ളവേള്‌സ് ടിവിക്കെതിരെ സന്തോഷ് പണ്ഡിറ്റ്

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ..

‘ 2009 ജനുവരിയിലാണ് ഈ പാട്ടിയമ്മ ഗാന്ധിഭവനിലേക്ക് എത്തുന്നത്. ആനന്ദവല്ലി അമ്മാള്‍ എന്നാണ് അവരുടെ പേര്, 91 വയസായി. ആ പാട്ടിയമ്മ ഈ 25ാം തീയതി മരണപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ പ്രത്യേക പരിചരണത്തിലായിരുന്നു പാട്ടിയമ്മ. വാര്‍ദ്ധക്യസഹജമായ രോഗങ്ങളും അതിനൊപ്പം ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളും കാരണം കഴിഞ്ഞ ഒരു വര്‍ഷമായി പാട്ടിയമ്മ പുറംലോകം കണ്ടിട്ടില്ല. ഞാന്‍ ആദ്യമായി ഗാന്ധിഭവനില്‍ ചെന്നപ്പോള്‍ അന്ന് പാട്ടിയമ്മയെ പരിചയപ്പെട്ടിരുന്നു. അന്ന് പാട്ടിയമ്മ നിറഞ്ഞ ചിരിയോടെയാണ് കൈ തന്നത്. ഗാന്ധിഭവനില്‍ എത്തുന്നതിന് മുമ്ബ് പാട്ടിയമ്മ സഹോദരിയോടൊപ്പമായിരുന്നു. എന്നാല്‍ അവരോടൊപ്പം നിന്നാല്‍ താന്‍ ഒരു ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് പാട്ടിയമ്മ ഗാന്ധിഭവനില്‍ എത്തിയത്.

വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലുമായി ബന്ധപ്പെട്ടാണ് പാട്ടിയമ്മ ഗാന്ധിഭവനിലേക്ക് എത്തുന്നത്. തനിക്ക് ഏറെ ബഹുമാനമുള്ള വനിത കമ്മിഷന്‍ അംഗമാണ് ഷാഹിദ കമാല്‍. എന്തുകൊണ്ടാണ് അവരെ വനിത കമ്മിഷന്‍ അധ്യക്ഷയായി നിയമിക്കാത്തത്? പലരും അലങ്കാരത്തിന് അംഗത്വം കൊണ്ടു നടക്കുന്നപോലെയല്ല, അവര്‍ അത്രയും സജീവമാണ്.

അങ്ങനെ പാട്ടിയമ്മ ആയിരങ്ങളുടെ പ്രിയപ്പെട്ട പാട്ടിയമ്മയായി മാറി. സ്‌നേഹം പകരുന്ന മുത്തശിയായി സന്തോഷത്തോടെ അവര്‍ അവിടെ ജീവിച്ചു. ഈ പ്രായത്തിലും അവര്‍ വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് കുളിച്ച്‌ നിലവിളക്ക് എല്ലാം തുടയ്ച്ച്‌ എണ്ണ പകര്‍ന്ന് അവര്‍ പാടുന്ന കീര്‍ത്തനത്തോട് കൂടിയാണ് ഗാന്ധിഭവന്‍ എല്ലാ ദിവസവും ഉണരുന്നത്. അവിടെ നടക്കുന്ന മൂന്ന് നേരത്തെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് പാട്ടിയമ്മയാണ്.

വളരെ സമ്ബന്നമായ ജീവിതമായിരുന്നു പാട്ടിയമ്മയുടേയത് ഒരിക്കലും ഒരു അനാഥത്വം അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഫ്‌ളവേഴ്‌സ് ചാനല്‍ നടത്തിയ ഒരു പരിപാടിയില്‍ പാട്ടിയമ്മ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ അമൃത ടിവി നടത്തിയ ലാലിസം എന്ന പരിപാടിയിലും അവര്‍ പങ്കെടുത്തു. അവിടെ പങ്കെടുക്കുമ്ബോള്‍ മോഹന്‍ലാല്‍ ഈ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു, നിഷ്‌കളങ്കമായ ബാല്യത്തിന്റെ മനസാണ് മോഹന്‍ലാലിന്.

അദ്ദേഹം കെട്ടിപ്പിടിച്ച്‌ ആ അമ്മയ്ക്ക് ആറന്മുള്ള കണ്ണാടി സമ്മാനമായി നല്‍കിയിരുന്നു. എന്നിട്ട് പറഞ്ഞു, ഈ കണ്ണാടി എപ്പോഴും കയ്യില്‍ സൂക്ഷിക്കണമെന്നും എന്റെ അമ്മയുമായി ഒരുപാട് സാമ്യമുണ്ട് പാട്ടിക്കെന്നുമെല്ലാം പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ അത് സമ്മാനിച്ചത്. അന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച്‌ പാട്ടിയമ്മ ഒരിക്കല്‍കൂടെ ചോദിച്ചു, എന്നെ കാണാന്‍ ഒരിക്കല്‍ കൂടെ വരുമോ എന്ന്. അന്ന് തീര്‍ച്ചയായും വരുമെന്നും പത്തനംതിട്ടകാരനായ തനിക്ക് ഗാന്ധിഭവനില്‍ വരാന്‍ എനിക്ക് ഒരു മടിയുമില്ല, അവിടെ വെറെയും ഒരുപാട് പേരെ കാണാനുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ടിപി മാധവനും ഇപ്പോള്‍ കഴിയുന്നത് ഗാന്ധിഭവനിലാണ്. ടിപി മാധവന്റെ ജീവിതത്തിലെ അവസാന റീല്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് ഒരു ആഗ്രഹം മാത്രമേയുള്ളൂ, മോഹന്‍ലാലിനെ ഒന്നുകൂടി നേരിട്ട് കാണമണെന്ന്. അദ്ദേഹത്തിനെ ഡിവോഴ്‌സ് ചെയ്ത ഭാര്യയെയോ കുട്ടിയെയോ അദ്ദേഹത്തിന് ഇനി കാണണമെന്നില്ല.

അദ്ദേഹത്തിന് ഇപ്പോള്‍ ഒറ്റ ആഗ്രഹമേയുള്ളൂ. മോഹന്‍ലാലിനെ കാണമെന്ന്. ഞാന്‍ ഇക്കാര്യം രണ്ട് പ്രോഗ്രാമില്‍ നിരന്തരമായി പറഞ്ഞിരുന്നു. മോഹന്‍ലാലിനെ ഒന്നുകൂടി കാണമെന്ന്, പക്ഷേ അദ്ദേഹം പോയില്ല. അദ്ദേഹം സമയം കിട്ടുന്നിടത്ത് എല്ലാം പോകുന്നുണ്ട്, എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹം ഗാന്ധിഭവനിലേക്ക് പോകുന്നില്ല. പക്ഷേ പാട്ടിയമ്മയോട് പറഞ്ഞു, ഞാന്‍ വരാമെന്ന് എനിക്ക് അവിടെ വെറെ ചിലരെ കാണാനുണ്ടെന്ന്.

അമൃത ടിവിയിലെ ലാലിസത്തില്‍ കെട്ടിപ്പിടിച്ച്‌ വാക്ക് നല്‍കുന്നതാണ് നമ്മള്‍ക്ക് കാണാനായത്. എന്നാല്‍ മോഹന്‍ലാലിന് ഒരിക്കല്‍ കൂടെ അവരെ കാണാനുള്ള അവസരം ഉണ്ടായില്ല. നിനച്ചിരിക്കാതെ ആ പാട്ടിയമ്മ ഈ ലോകം വിട്ട് പോയി. തീര്‍ച്ചയായും മോഹന്‍ലാലിന്റെ മനസില്‍ ഒരു സങ്കടമുണ്ടായിക്കാണുമെന്നാണ് എന്റെ വിശ്വാസം. ഒന്ന് പോയി അദ്ദേഹം കാണണമായിരുന്നു. ഞാന്‍ മോഹന്‍ലാലിനോട് വീണ്ടും പറയുന്നു, താങ്കള്‍ വിശാലമായ മനസുള്ള ആളാണ്, താങ്കള്‍ പത്തനാപുരം ഗാന്ധിഭവനില്‍ പോകണം. അവിടെ ചെന്ന് ടിപി മാധവനെ കാണണം. അല്ലെങ്കില്‍ ഈ പാട്ടിയമ്മയെ പോലെ എന്നും നോവുന്ന നൊമ്ബരമായി മാറും. അതുകൊണ്ട് ടി പി മാധവനെ വൈകാതെ പോയി കാണണം. ഒപ്പം താങ്കള്‍ക്ക് എന്തൊക്കെ മനസില്‍ അകല്‍ച്ച ഉണ്ടെങ്കിലും അതൊന്നും നോക്കാതെ പോയി കാണണം’- ശാന്തവിള ദിനേശ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button