GeneralLatest NewsMollywoodNEWS

ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്, വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയിക്കുകകൂടി വേണം: റിമിയെക്കുറിച്ചു റോയിസ്

ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്‌സ്

ഗായികയായും അവതാരകയായും നടിയായും ശ്രദ്ധനേടിയ റിമി ടോമിയുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. 2019ൽ പന്ത്രണ്ട് വര്ഷം നീണ്ട കുടുംബ ജീവിതം റിമി ടോമിയും റോയിസും അവസാനിപ്പിച്ചുകൊണ്ട് നിയമപരമായി വേർപിരിഞ്ഞു. 2020ഫെബ്രുവരി 22 ന് റോയിസ് വീണ്ടും വിവാഹിതനാവുകയും ചെയ്തു.

റിമി ടോമിയും റോയ്‌സും വേർപിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച്‌ പല ഗോസ്സിപ്പുകളും അക്കാലത്ത് ഉയർന്നിരുന്നു. എന്നാൽ അതിനു റിമി വിശദീകരണമൊന്നും നൽകിയിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ് താരത്തിന്റെ മുന്‍ ഭര്‍ത്താവ് റോയ്‌സിന്റെ തുറന്ന് പറച്ചിലുകൾ.

read also: ‘അച്ഛനും അമ്മയും ക്ഷമിക്കണം, ഇനിയും മുന്നോട്ട് പോകാനാകില്ല’: ജീവിതം അവസാനിപ്പിക്കും മുൻപ് സൗജന്യ എഴുതി

ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്‌സ് മുൻപ് പറഞ്ഞിരുന്നു. തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തി കളങ്കപ്പെടുത്തനോ ഉദ്ദേശമില്ലെന്നും അവള്‍ നല്ല പാട്ടുകാരിയാണ് അതേസമയം പ്രൊഫഷനു വേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുവെന്നും റോയിസ് പറഞ്ഞു.

റിമിയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്‌സ് പറയുന്നു. റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട്. ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്‍റെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖമാണ്. ഇതൊക്കെ നിങ്ങള്‍ കൂടി അറിഞ്ഞിരിക്കണം റോയ്‌സ് പറഞ്ഞു.

‘ഭര്‍ത്താവ് വലിയ കോടീശ്വരന്‍ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്‌നേഹം കൂടി കൊടുക്കണമെന്ന് റിമി ഒരിക്കൽ ടെലിവിഷന്‍ ഷോയിൽ നടത്തിയ പരാമർശം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശം തീര്‍ത്തും തെറ്റാണ് ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല. വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയിക്കുക കൂടി വേണം. ഭര്‍ത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം’- റോയ്‌സ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button