CinemaGeneralLatest NewsNEWS

ആ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ് ഗോപി വ്രതം എടുത്തിരുന്നു: ബൽറാം മട്ടന്നൂർ

സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്ത ചിത്രമാണ് കളിയാട്ടം. ജയരാജിന്റെ സംവിധാനത്തിൽ 1997ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒഥല്ലോയുടെ പ്രമേയം ചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കളിയാട്ടത്തിന് തിരക്കഥ കേട്ടപ്പോൾ സുരേഷ് ഗോപി ത്രില്ലിലായിരുന്നു എന്നാണ് ബൽറാം മട്ടന്നൂർ പറയുന്നത്.

‘സുരേഷ് ഗോപിക്ക് മുന്നിൽ തിരക്കഥ വായിച്ചു. അദ്ദേഹം മുമ്പേതന്നെ ഒഥല്ലോയൊക്കെ പഠിച്ചതാണല്ലോ. ഭയങ്കര ത്രില്ലിൽ ആയിരുന്നു അദ്ദേഹം. നായികയായി മഞ്ജു വാര്യരെ തീരുമാനിച്ചു. ലാൽ ചെയ്ത പനിയന്റെ വേഷത്തിലേക്ക് ആദ്യം കണ്ടിരുന്നത് മുരളിയെ ആയിരുന്നു. എന്നാൽ ഇതേ പോലെയുള്ള വേഷം അദ്ദേഹം മുമ്പും ചെയ്തിരുന്നതിനാൽ വേറെ ആളെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജയരാജ് ലാലിനെ കണ്ടെത്തുന്നത്’.

Read Also:- സ്ത്രീകളെ ടാർഗറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ, അവൾക്കറിയാം ഏത് രീതിയിൽ വസ്ത്രം ധരിക്കണമെന്ന്: അമലപോൾ

‘പയ്യന്നൂരിൽ വെച്ചായിരുന്നു ചിത്രീകരണം തീരുമാനിച്ചിരുന്നത്. ആ സമയത്താണ് മഞ്ജുവിന് ചിക്കൻപോക്സ് വരുന്നത്. അങ്ങനെ ചിത്രീകരണം നീണ്ടു. ഒടുവിൽ പാലക്കാട് പലഭാഗങ്ങളിൽ വെച്ച് ചിത്രീകരണം തീരുമാനിച്ചു. ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ് ഗോപി വ്രതം എടുത്തിരുന്നു. തെയ്യം കലാകാരന്മാരെ കൊണ്ടുവന്നു അവരുടെ രീതിയൊക്കെ അഭ്യസിച്ചു. തിരക്കഥ വായിക്കുന്ന സമയത്ത് സംവിധായകൻ സുരേഷ് കൃഷ്ണ സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു ദേശീയ അവാർഡ് ഉറപ്പാണെന്ന്’ ബൽറാം മട്ടന്നൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button