CinemaGeneralLatest NewsNEWS

ശിവാജി ഗണേശന്റെ ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ

ശിവാജി ഗണേശന്റെ ജന്മദിനമായ ഇന്ന് ആദരവുമായി ഗൂഗിൾ. ശിവാജിയുടെ ഡൂഡിൾ ചിത്രീകരിച്ചതാണ് ഗൂഗിൾ ശിവാജി ഗണേശന്റെ ജന്മവാർഷികത്തിൽ ആദരവ് നൽകിയത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കലാകാരൻ നുപൂർ രാജേഷ് ചോക്സിയാണ് ഡൂഡിനു പിന്നിൽ.

1928 ഒക്ടോബർ ഒന്നിന് തമിഴ്നാട്ടിലെ വില്ലുപുരത്താണ് ഒരു സാധാരണ റെയിൽവേ ജീവനക്കാരന്റെ മകനായി ശിവാജി ഗണേശൻ ജനിച്ചത്. ഏഴാമത്തെ വയസ്സിൽ അദ്ദേഹം വീടുവിട്ട് ഒരു നാടക സംഘത്തിൽ ചേർന്നു. 1945 ഡിസംബറിൽ, പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യൻ ഭരണാധികാരിയായിരുന്ന ഛത്രിപതി ശിവാജിയുടെ നാടക ചിത്രീകരണത്തിലൂടെ ഗണേശൻ ശിവാജി ഗണേശൻ എന്ന പേര് നേടി. പിൻകാലത്ത് അദ്ദേഹം തമിഴ് സിനിമ ലോകം കീഴടക്കിയപ്പോൾ ശിവാജി എന്ന് പേരിനൊപ്പം ചേർക്കുകയായിരുന്നു.

Read Also:- മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാർഥ്യമാവില്ല: ടി കെ രാജീവ് കുമാർ

അഞ്ച് ദശാബ്ദങ്ങൾ തമിഴ് സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു അദ്ദേഹം. 1952ലെ പരാശക്തിയിൽ തുടങ്ങി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം നിറഞ്ഞാടി. വീരപാണ്ഡ്യ കട്ടബൊമ്മന് 1960ൽ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലിൽ ആദ്യമായായിരുന്നു ഒരു ഇന്ത്യൻ നടൻ മികച്ച നടനുള്ള പുരസ്കാരം നേടുന്നത്.

shortlink

Related Articles

Post Your Comments


Back to top button