CinemaComing SoonGeneralLatest NewsNEWS

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ഒടിടി റിലീസിന്?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. എന്നാൽ ചിത്രം ഒടിടി റിലീസ്‌ ആയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ട്രാക്കറായ ശ്രീധർ പിള്ളയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. എന്നാൽ ചിത്രം തിയേറ്റർ റിലീസ് തന്നെ ആയിരിക്കുമെന്നും ഒടിടി റൈറ്റ് മാത്രമാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് നൽകിയതെന്നും ചിലർ പറയുന്നുണ്ട്.

നേരത്തെ ആമസോൺ പ്രൈമിലും നെറ്റ്ഫ്ലിക്സിലും മലയാള സിനിമകൾ റിലീസ് ചെയ്തിരുന്നെങ്കിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഒരു മലയാള ചിത്രം ഡയറക്ടർ റിലീസ് ചെയ്തിരുന്നില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.

Read Also:- സ്റ്റാർ മാജിക് ഒരു ഫൺ ഷോയാണ്, അവിടെ നടന്നതെല്ലാം തമാശക്ക് വേണ്ടി മാത്രം: ബിനീഷ് ബാസ്റ്റിൻ

കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button