GeneralLatest NewsNEWSTollywood

തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങള്‍, നാ​ഗ ചൈതന്യയെ ചുംബിച്ചിട്ടില്ല: തുറന്നുപറഞ്ഞ് സായ് പല്ലവി

താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായ് പല്ലവിയുടെ പുതിയ ചിത്രമാണ് ലൗ സ്റ്റോറി. നാഗ ചൈതന്യ നായകനായി എത്തുന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ ചര്‍ച്ച. ചിത്രത്തില്‍ നാഗചൈതന്യയുമായി ഒരു ചുംബന രംഗമുണ്ട്. സായ് പല്ലവി പൊതുവെ ചുംബന രം​ഗങ്ങളില്‍ അഭിനയിക്കാറില്ല. സായ് പല്ലവി നിലപാട് മാറ്റിയോ എന്നാണ് ആരാധകരുടെ സംശയം. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് താരം.

‘ഈ രംഗത്തില്‍ താന്‍ യഥാര്‍ത്ഥത്തില്‍ നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല. താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല. അതിനോട് താത്പര്യമില്ല. തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങള്‍ അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചിട്ടില്ല. ക്യാമറാമാന്‍ സമര്‍ത്ഥമായി ചിത്രീകരിച്ച രംഗമാണ് അത്, താനും നാഗചൈതന്യയും യഥാര്‍ത്ഥത്തില്‍ ചുംബിച്ചിട്ടില്ല’- സായി പല്ലവി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button