CinemaGeneralLatest NewsNEWS

ഈ രംഗത്തിൽ താൻ യഥാർത്ഥത്തിൽ നാഗചൈതന്യയെ ചുംബിച്ചിട്ടില്ല, താൻ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല: സായിപല്ലവി

സായി പല്ലവിയും നാഗചൈതന്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ലൗ സ്റ്റോറി. മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുമ്പോഴും ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ നാഗചൈതന്യയുമായി ഒരു ചുംബന രംഗമുണ്ട്. സായിപല്ലവി പൊതുവെ ചുംബനരംഗങ്ങളിൽ അഭിനയിക്കാറില്ല. നടി നിലപാട് മാറ്റിയോ എന്ന ആരാധകരുടെ സംശയത്തിന് മറുപടിമായി വന്നിരിക്കുകയാണ് താരം.

‘ഈ രംഗങ്ങളിൽ താൻ യഥാർത്ഥത്തിൽ നാഗചൈതന്യയെ ചുംബിച്ചിട്ടില്ല. താൻ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല. അതിനോട് താൽപര്യമില്ല. തനിക്ക് താൽപര്യമില്ലാത്ത രംഗങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചിട്ടില്ല. ക്യാമറാമാൻ സമർത്ഥമായി ചിത്രീകരിച്ച രംഗമാണിത്. താനും നാഗചൈതന്യയും യഥാർത്ഥത്തിൽ ചുംബിച്ചിട്ടില്ല’ സായി പല്ലവി പറഞ്ഞു.

Read Also:- നൂറിൽ അഞ്ച് മാർക്ക്! – മോഹൻലാലിന്റെ അഭിനയത്തിന് മാർക്ക് ഇട്ട് സംവിധായകർ, ഒടുവിൽ സംഭവിച്ചത്

അതേസമയം റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് തനിക്ക് താല്പര്യം കുറവുള്ളതിന്റെ കാരണം നടി വ്യക്തമാക്കി. ഒറിജിനൽ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. മറ്റൊരാൾ ചെയ്തുവെച്ച കഥാപാത്രം ഏറ്റെടുക്കാൻ താല്പര്യപ്പെടുന്നില്ല. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടു കഴിഞ്ഞാൽ ഈ കഥാപാത്രം എന്തിനാണ് ഏറ്റെടുത്തതെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കേണ്ടി വരും. അങ്ങനെ ഒരു അവസ്ഥ വരുന്നതിനോട് തനിക്ക് തീരെ താല്പര്യമില്ലെന്നു സായി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button