GeneralKeralaLatest NewsNEWS

ഈ ഫോട്ടോഷൂട്ടുകൾ കാണുമ്പോഴുള്ള സദാചാര സിൻഡ്രോമിന്റെ ഭയാനകമായ വേർഷനുകൾ ഇനിയും അവസാനിക്കുന്നില്ല: അമൽരാജ് വി അഞ്ചൽ

കൈരളി ചാനലിലെ ലൗഡ് സ്പീക്കർ എന്ന പ്രോഗ്രാമിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയരുന്നു. ഓൺലൈൻ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേർഷൻ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കർ എന്ന കൈരളിയുടെ പ്രോഗ്രാമിൽ ആണെന്ന് സിനിമ പ്രവർത്തകനായ അമൽരാജ് വി അഞ്ചൽ പറയുന്നു. ഇൻസ്റ്റഗ്രാമിലാണ് ഇക്കാര്യം തുറന്നു പറയുന്നത്.

അമൽരാജ് വി അഞ്ചല്ലിന്റെ വാക്കുകൾ

ഈ ഫോട്ടോഷൂട്ടുകൾ കാണുമ്പോഴുള്ള സദാചാര സിൻഡ്രോമിന്റെ ഭയാനകമായ വേർഷനുകൾ ഇനിയും അവസാനിക്കുന്നില്ല എന്നത് എന്തൊരു കഷ്ട്ടമാണെന്ന് നോക്കണേ..
ഓണലൈൻ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളേ അങ്ങേയറ്റം വൃത്തികെട്ടൊരു വേർഷൻ ദാ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കർ എന്ന കൈരളിയുടെ പ്രോഗ്രാമിലാണ്.

എന്തൊക്കെ വൃത്തികെടുകളുടെ സമ്മേളനമാണ് ഇതിന്റെയൊക്കെ സ്ക്രിപ്റ്റ് എഴുതുന്നവരുടെ മനസ്സിൽ നിന്ന് വരുന്നത് എന്ന് മനസിലാവുന്നില്ല. എന്നിട്ട് എല്ലാത്തിന്റെയും ഇടയിൽ “വ്യക്തി സ്വാതന്ത്ര്യം,വസ്ത്ര സ്വാതന്ത്ര്യം” എന്നിങ്ങനെ തുടങ്ങിയ കുറച്ചു വാക്കുകൾ എന്തിനോ തിളയ്ക്കുന്ന സാമ്പാറു കണക്കെ പറഞ്ഞു വെച്ചിട്ടുമുണ്ട്, ഈ വാക്കുകളെ കുറിച്ചൊരു മിനിമം ബോധ്യം ഇവർക്ക് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു പരിപാടി പോലും ഇവർ പടച്ചു വിടില്ലായിരുന്നു എന്നത് മറ്റൊരു സത്യം.

@_estheranil വലുതായി എന്ന് കാണിക്കാൻ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്നൊക്കെയാണ് ഇവരുടെ ഭാഷ്യം, എന്റെ പൊന്ന് ഊളകളെ മനുഷ്യർ ആവുമ്പോ വർഷം ചെല്ലും തോറും പ്രായം കൂടും.ദൃശ്യത്തിൽ അഭിനയിക്കുമ്പോൾ ആ കോച്ച് ചെറിയ കുട്ടിയായിരുന്നു എന്ന് കരുതി എല്ലാ കാലത്തും അങ്ങനെ തന്നെ ഇരിക്കണം എന്ന നിഷ്കളങ്കമായ ചിന്തയാണോ ഈ സ്റ്റേറ്റ്മെന്റിന് പിന്നിൽ? അല്ലെന്ന് പകൽ പോലെ വെക്തമാണ്.

പിന്നെ @gopika_ramesh_ സിനിമ മേഖലയിലേ സംവിധായകരുടെയും പ്രൊഡ്യൂസർമാരുടെയും ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് “ഗ്ലാമർസ്” ആയി ഫോട്ടോഷൂട്ട് നടത്തുന്നത് എന്നതാണ് ഇവരുടെ വിഷമം.. അല്ല മനുഷ്യരെ, ഇനിയിപ്പോ അങ്ങനെ ആണെങ്കിൽ തന്നെ നിങ്ങൾക്ക് അതിൽ എന്തിനാണിത്ര വേവലാതി എന്ന് മനസിലാവുന്നില്ല.. മുകളിൽ പറഞ്ഞ “വെക്തി സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം ” എന്നീ വകുപ്പുകൾ ഇനി ഗോപികയ്ക്ക് ബാധകമല്ല എന്നാണോ ഈ ലൗഡ് സ്പീക്കർ ടീം ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല.

Read Also:- ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്: കങ്കണ റണാവത്ത്

@srindaa ഫോട്ടോകണ്ട് ഏതൊക്കെയോ താര സുന്ദരികൾ മൂക്കത്ത് വിരൽ വെച്ചു എന്നൊക്കെയാണ് ലൗഡ് സ്പീക്കർ ടീം പറയുന്നത്. (സൃന്ദയുടെ ഫോട്ടോ കണ്ടു അങ്ങനെ ആരെങ്കിലുമൊക്കെ മൂക്കത്ത് വിരൽ വെച്ച് പോയിട്ടുണ്ടെങ്കിൽ അതിന് പ്രത്യേക അഭിനന്ദനങ്ങൾ) പോരാത്തതിന് സൃന്ദ താൻ മോഡേൺ ആണ് എന്നും ഗ്ലാമർ വേഷങ്ങൾ തനിക്ക് ചെയ്യാൻ കഴിയുമെന്നുമൊക്കെയുള്ള സൂചനകളാണ് ഈ ഫോട്ടോഷൂട്ടിൽ നിന്നൊക്കെ ഇവർക്ക് കിട്ടിയതത്രേ.. ഈ വസ്ത്രം കണ്ട് അതിൽ നിന്നും സൂചന കണ്ടുപിടിക്കുന്നതിന്റെ മറ്റൊരു വൃത്തികെട്ടൊരു വേർഷനാണ് കേട്ടോ “അവളുടെ വസ്ത്രം കാരണമാണ് പീഡിപ്പിക്കപെട്ടത്” എന്ന് പറയുന്നവരുടേത്. എന്തായാലും ഒരല്പം ഉളുപ്പുണ്ടെങ്കിൽ ഇമ്മാതിരി വൃത്തികേടുകൾ ഇനിയെങ്കിലുമിങ്ങനെ എവിടെയും ശർദ്ധിച്ചു വെക്കരുത്..!!

shortlink

Post Your Comments


Back to top button