GeneralLatest NewsNEWS

ആഡംബര ലഹരി പാർട്ടി: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്കും

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. ​മും​ബ​യി​ലെ​ ​എ​ൻ സി ബി​ ​ആ​സ്ഥാ​ന​ത്ത് ​എ​ത്തി​ച്ച് ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ട​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നു​ ​ശേ​ഷം ​ ​വൈ​കി​ട്ടാ​ണ് ആര്യൻ ഖാന്റെ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തുടർന്ന് ആര്യനും സുഹൃത്തുക്കളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ​(​എ​ൻ സി ബി​)​ കസ്റ്റഡിയിൽ തുടരുകയാണ്. കോടതി അനുവദിച്ച ഒരു ദിവസത്തെ സമയത്തിൽ കൂടുതൽ എ​ൻ സി ബി ആവശ്യപ്പെട്ടേക്കില്ല എന്നാണു റിപ്പോർട്ടുകൾ.

ബോളിവുഡിലെ ഉന്നതരിലേക്കും അന്വേഷണം നീളാൻ സാദ്ധ്യതയുണ്ട്. അതേസമയം ലഹരി പാർട്ടിയിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം തെറ്റാണെന്നും, മാദ്ധ്യമങ്ങൾക്ക് മുന്നിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും എൻ സി ബി ഡയറക്ടർ പറഞ്ഞു. ബോളിവുഡിനെ കളങ്കപ്പെട്ടുത്താനായുള്ള ആസൂത്രിത നീക്കമാണ് എന്നുള്ള ആരോപണങ്ങളും എ​ൻ സി ബി​ സോണൽ ഡയറക്ടർ സമീർ വാങ്കഡെ നിഷേധിച്ചു.

നടന്‍ സുശാന്ത്‌ സിങ്‌ രാജ്‌പുതിന്റെ മരണത്തിനു പിന്നാലെയാണ് മയക്കുമരുന്ന്‌ മാഫിയയും ബോളിവുഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം നര്‍ക്കോട്ടിക്സ്‌ കണ്‍ട്രോള്‍ ബ്യൂറോ ആരംഭിച്ചത്. അതിനു ശേഷം പല താരങ്ങളും പിടിയിലാവുകയും പലരും സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു. ഇപ്പോൾ ഷാരൂഖ്‌ ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റോടെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്‌ .

shortlink

Related Articles

Post Your Comments


Back to top button