ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം : ഭാവനയുടെ പുതിയ കന്നഡ പടത്തിന്റെ ട്രെയിലര്‍ പുറത്ത്

നാഗശേഖര്‍ സംവിധാനത്തിൽ ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഭാവന അഭിനയിക്കുന്നത് വക്കീല്‍ വേഷത്തില്‍ ആണെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ഡാര്‍ലിംഗ് കൃഷ്‍ണ ആണ് ചിത്രത്തിലെ നായകൻ. സന്ദേശ് പ്രൊഡക്‌ഷന്‍സിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സത്യ ഹെഗ്‌ഡെ ആണ്.

അര്‍ജുൻ ജന്യ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കവിരാജ് ആണ് പുതിയ ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. നഞ്‍ജയ ആണ് ഈ ഭാവന ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്.

ഭാവനയുടേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ശ്രീ നരസിംഹ സംവിധാനം ചെയ്ത ഇൻസ്‍പെക്ടര്‍ വിക്രം ആണ്. പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായികനായി എത്തിയത്. ആ ചിത്രം വൻ ഹിറ്റായി മാറിയിരുന്നതിനാല്‍ തന്നെ ഭാവന നായികയാകുന്ന ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Share
Leave a Comment