BollywoodLatest NewsNEWSVideos

അറംപറ്റി ഷാരൂഖിന്റെ വാക്കുകൾ: വൈറലായി പഴയ അഭിമുഖം

മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് പാർട്ടിയിൽ നിന്നും നടൻ ഷാരൂഖ് ഖാൻ‌റെ മകൻ ആര്യൻ ഖാനും അറസ്റ്റിലായതോടെ ഏറെ നാളായി ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് കേസുകളുടെ ഞെട്ടലിലാണ് ആരാധകർ. വർഷങ്ങൾക്ക് മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാരൂഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖും ഭാര്യ ​ഗൗരി ഖാനും സിമി ​ഗരേവാളിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മകനെ നിങ്ങൾ വഷളാക്കുമെന്ന് എനിക്ക് ഉറപ്പാണെന്ന് സിമി ഷാരൂഖിനോട് പറയുമ്പോൾ, ‘ഒരിക്കലുമില്ല, അവന് മൂന്നോ നാലോ വയസായാൽ പെൺകുട്ടികളുടെ പുറകേ നടക്കാമെന്നും, മയക്കുമരുന്ന് ഉപയോഗിക്കാമെന്നും ലൈംഗികത അറിയാമെന്നും പറഞ്ഞിട്ടുണ്ടെന്നാണ്’ തമാശയായി ഷാരൂഖ് മറുപടി പറഞ്ഞത്. അന്ന് തമാശയായി ഷാരൂഖ് പറഞ്ഞ വാക്കുകൾ ഇന്ന് സത്യമായി എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. ആര്യൻ വളർത്തു​ഗുണം കാണിച്ചതാണെന്നും പരിഹാസം ഉയരുന്നുണ്ട്.

കോര്‍ഡെലിയ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്. പ്രത്യേക ക്ഷണിതാവായിട്ടാണ് ആര്യൻ ഖാൻ പാർട്ടിയിൽ പങ്കെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നു പറഞ്ഞു. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്

 

shortlink

Related Articles

Post Your Comments


Back to top button