Latest NewsNEWSSocial MediaTV Shows

‘വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല, താരങ്ങൾക്ക് വിഷമം ഉണ്ടാക്കിയതിൽ വിഷമമുണ്ട്’ സ്നേഹ ശ്രീകുമാർ

യുവതാരങ്ങളായ എസ്തർ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ടിനെ കുറിച്ച് സ്നേഹ ശ്രീകുമാറും രശ്മി അനിലും അവതാരകരായി എത്തുന്ന പരിപാടിയിലെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ ആരോപണത്തിൽ പ്രതികരിച്ച് നടി. കഥാപാത്രത്തിന്റെ വാക്കുകൾ ഉപയോഗിച്ച് വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും, വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സ്നേഹ പറയുന്നു. വിഷയത്തിൽ സ്നേഹയ്ക്കെതിരെ ശ്രിന്ദയും എസ്തറും രൂക്ഷമായി പ്രതികരിച്ചിരുന്നു.

സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പ്:

‘സ്‌നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ ആയി ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപാത്രങ്ങള്‍ പറയുന്നത്.

ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ! അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2 കഥാപാത്രങ്ങള്‍. അവര്‍ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.

എസ്തര്‍, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ച് അവര്‍ പറയുമ്പോള്‍, ആ സ്റ്റോറിയുടെ അവസാനം 7 മിനുട്ട് സമയമെടുത്തു ജമാലു പറയുന്നത്, ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.

പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്. വിഡിയോ മുഴുവനായി അല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. ഞാന്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകള്‍ ആസ്വദിക്കാറുമുണ്ട്. ഈ വിഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നതാണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്’.

shortlink

Related Articles

Post Your Comments


Back to top button