മലയാളത്തിന്റെ പ്രിയതാരം ലിജോമോള്‍ ജോസ് വിവാഹിതയായി

അരുണ്‍ ആന്റണിയാണ് വരന്‍.

കൊച്ചി: മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋതിക് റോഷന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലിജോമോളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

read also: സന്തോഷ് പണ്ഡിറ്റ് എത് ആംഗിളില്‍ നിന്നു നോക്കിയാലും ഇന്ന് മലയാളി തിരിച്ചറിയുന്ന ഒരു ബ്രാന്‍ഡാണ്: വൈറൽ കുറിപ്പ്

കട്ടപ്പനയിലെ ഋതിക് റോഷന്‍ സിനിമയിൽ നായികയായിരുന്നു. അതിനു പിന്നാലെ ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Share
Leave a Comment