BollywoodLatest NewsNEWSTV Shows

കരീന സൊനാക്ഷിയ്ക്ക് നിർദ്ദേശിച്ച ജോലി വീട്ടമ്മയുടേത്, കരീനയ്ക്ക് പറ്റിയ പണി ഗോസിപ്പ് എഴുത്തെന്ന് സൊനാക്ഷി

മുംബൈ: സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ ബോളിവുഡിലെ വലിയ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഈ പരിപാടിയില്‍ പലപ്പോഴും താരങ്ങളുടെ പ്രസ്താവനകള്‍ വിവാദവും വാര്‍ത്തയുമൊക്കെയായി മാറാറുണ്ട്. ഇങ്ങനെ ഒരിക്കല്‍ ഷാഹിദും സൊനാക്ഷിയും കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയപ്പോൾ ഉണ്ടായ സംസാരമാണ് ചർച്ചയ്ക്ക് കാരണമായത്. രണ്ടു പേരും തുറന്ന് സംസാരിക്കുന്ന ശീലമുള്ളവര്‍ ആയത് കൊണ്ട് തന്നെ ഈ ചര്‍ച്ച വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു.

ഈ പരിപാടിയിലെ ശ്രദ്ധ കവര്‍ന്ന സംഭവമായിരുന്നു തന്റെ മുന്‍ കാമുകിയായ കരീന കപൂറിനെ ഉന്നം വച്ചു കൊണ്ടുള്ള ഷാഹിദിന്റെ പരാമര്‍ശം. സൊനാക്ഷിയെ പ്രതിരോധിക്കാനായിരുന്നു ഷാഹിദ് കരീനയെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. നേരത്തെ കരീനയും രണ്‍ബീര്‍ കപൂറും ഒരുമിച്ച് കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ഓരോ താരത്തിനും മറ്റൊരു കരിയര്‍ നിര്‍ദ്ദേശിക്കാന്‍ കരണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കരീന സൊനാക്ഷിയ്ക്ക് നല്‍കിയ ജോലി വീട്ടമ്മയുടേതായിരുന്നു. കല്യാണം കഴിച്ച് കുട്ടികളുമായി ജീവിക്കുകയാണ് അവളുടെ ആഗ്രഹമെന്നും കരീന പറഞ്ഞിരുന്നു.

എന്നാൽ കരീനയുടെ ഈ പ്രസ്താവന സൊനാക്ഷിയെ ചൊടിപ്പിച്ചിരുന്നു. അത്കൊണ്ട് തന്നെ ഷാഹിദിനൊപ്പം എത്തിയപ്പോള്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ സൊനാക്ഷി കരീനയോടുള്ള തന്റെ ദേഷ്യം വ്യക്തമാക്കുകയായിരുന്നു. കരീനയോട് ചോദിച്ചത് പോലെ തന്നെ സമാനമായ ചോദ്യം കരണ്‍ സൊനാക്ഷിയോടും ചോദിച്ചതിന് സൊനാക്ഷി നല്‍കിയ ഉത്തരമായിരുന്നു കരീനയ്ക്കുള്ള മറുപടി. ‘നടിയല്ലെങ്കില്‍ കരീനയ്ക്ക് ചേരുന്ന ജോലി ഗോസിപ്പ് കോളം എഴുത്തുകാരിയുടേത് ആണെ’ന്നായിരുന്നു സൊനാക്ഷി പറഞ്ഞത്. സൊനാക്ഷിയുടെ അഭിപ്രായത്തെ ഷാഹിദ് കപൂര്‍ പിന്തുണയ്ക്കുകയും ചെയ്തു.

കരീന പറഞ്ഞതിനെ ഷാഹിദ് തള്ളിപ്പറയുകയും ചെയ്തു. സൊനാക്ഷി ഒരു വീട്ടമ്മയല്ലെന്നും അതിലും ഒരുപാട് കഴിവുകളുള്ളയാളാണെന്നുമായിരുന്നു ഷാഹിദ് പറഞ്ഞത്. ഷാഹിദും കരീനയും ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് ജോഡിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും ഏറെ ചര്‍ച്ചയായിരുന്നു. ജബ് വീ മെറ്റ് എന്ന ചിത്രത്തിലായിരുന്നു ഇരുവും ഒരുമിച്ചെത്തിയത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിരിഞ്ഞതിന് ശേഷം പരസ്പരം അവഗണിക്കുകയാണ് ഷാഹിദും കരീനയും ചെയ്യുന്നത്. ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button