GeneralLatest NewsNationalNEWS

വേദി കീഴടക്കി മൂന്ന് വയസ്സുകാരി, ഗാനം ഏറ്റെടുത്ത് സംഗീത ലോകം!

ഒരു കൊച്ചു പെൺകുട്ടിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത്. ഒരു ഫങ്ഷന് സ്വന്തം അച്ഛൻ വേദിയിൽ നിന്ന് പാടുമ്പോൾ അച്ഛനെ മാറ്റിനിർത്തി പാട്ടുപാടിയാണ് വേദ എന്ന ഈ കൊച്ചുമിടുക്കി സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. ഈ കൊച്ചു പെൺകുട്ടിക്ക് വെറും മൂന്ന് വയസ്സ് പ്രായം മാത്രമേയുള്ളൂ. അച്ഛൻ വേദിയിൽ നിന്ന് പാടി കൊണ്ടിരിക്കുമ്പോൾ തനിക്ക് പാടണമെന്ന് വന്നു പറയുകയും അച്ഛനെ വേദിയിൽനിന്ന് തള്ളി മാറ്റുകയായിരുന്നു ഈ മൂന്ന് വയസ്സുകാരി.

Read Also:- അത്ര അടുപ്പമായിരുന്നു, അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്: ശ്രീകല

തുടർന്ന് ഓർക്കസ്ട്രയോടൊപ്പം മനോഹരമായി പാട്ടുപാടിയാണ് ഈ കുട്ടി വേദി കൈയിലെടുത്തത്. മകളുടെ പിറകിൽ നിന്ന് കൊണ്ട് അച്ഛൻ സപ്പോർട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം. എ ആർ റഹ്മാൻ ഈണം നൽകിയ ‘ചിന്ന ചിന്ന ആശൈ’ എന്ന ഹിറ്റ് തമിഴ് സിനിമ ഗാനത്തിന്റെ ഹിന്ദി വേർഷനാണ് ഈ കുട്ടി ആലപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button