GeneralLatest NewsNEWSTV Shows

ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടില്ല, അവരെ പൊതിഞ്ഞു എടുത്തുകൊണ്ട് ഓടുകയായിരുന്നു ഡോക്ടർമാർ: ഡിംപിൾ

കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയിൽ ആയിരുന്നു.

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ഡിംപിൾ റോസ്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും സ്വന്തം യുട്യൂബ് ചാനളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവച്ചു താരം എത്താറുണ്ട്. അമ്മയായതിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഡിംപിൾ. ജൂൺ പതിനാലിനാണ് രണ്ട് ആൺകുട്ടികൾക്ക് താരം ജന്മം നൽകിയത്. ഡെലിവറിയുടെ സമയത്ത് നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ചു തുറന്നു പറയുകയാണ് താരം.

ഡിംപിളിന്റെ വാക്കുകൾ ഇങ്ങനെ.. ‘ഡെലിവറിയുടെ ആദ്യ ഘട്ടങ്ങളിൽ കാര്യങ്ങൾ എല്ലാം നല്ല രീതിയിലാണ് പോയത്. ഛർദ്ദിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലായിരുന്നു. ആ സമയത്ത് നോൺ വെജ് കഴിക്കാൻ തോന്നിയില്ല . ചീര, കടല, പയർ, എന്നിങ്ങനെയുളള പച്ചക്കറി വിഭവങ്ങളായിരുന്നു അധികവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അഞ്ചര മാസത്തിന് ശേഷമാണ് കാര്യങ്ങൾ മാറിയത്.

read also: ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്: അനു മോള്‍

ഒരു ദിവസം തനിക്ക് മീൻ കഴിക്കാൻ വല്ലാത്ത കൊതി തോന്നി. അന്ന് കൊവിഡ് കാലമായത് കൊണ്ട് മീൻ ലഭിച്ചിരുന്നില്ല. ആൻസൺ ചേട്ടൻ മീൻ കൊണ്ട് വന്നു തന്നു. ഞങ്ങൾ ആറ് പേരും വീട്ടിൽ ഒത്തുകൂടുന്ന ദിവസം വലിയ ആഘോഷമാണ്. അന്ന് ഞായറാഴ്ചയും ഇതുപോലെ ആയിരുന്നു നേരത്തെ തന്നെ തനിക്കൊരു അസ്വസ്ഥത തോന്നിയിരുന്നു. അതികഠിനമായ വേദന ഉണ്ടെങ്കിൽ മാത്രമേ ഞാൻ പറയുകയുള്ളൂ. പിന്നീട് ഒരു ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ നോക്കി എങ്കിലും ഒന്നും കഴിക്കാൻ കഴിഞ്ഞില്ല.

അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഒരു ഇന്ജെക്ഷൻ എടുക്കാൻ ഡോക്ടർ പറഞ്ഞു. താനും ആൻസൺ ചേട്ടനും കൂടിയാണ് ഹോസ്പിറ്റിൽ പോയത്. ഭർത്താവിനെ കാറിൽ ഇരുത്തിയിട്ട് താൻ ഒറ്റയ്ക്കാണ് ആശുപത്രിയിലേയ്ക്ക് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസിവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു.

കൗൺസിലിംഗിന് ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. ഹോസ്പിറ്റലിലുള്ളവരാണ് കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചത്. താൻ ഫോൺ കൊണ്ടു പോയില്ലായിരുന്നു. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയിൽ ആയിരുന്നു.

ജൂൺ പന്ത്രണ്ടോടോടുകൂടി വീണ്ടും ഒരു വേദന വന്നു. ആദ്യം പോട്ടെ എന്ന് കരുതി. എന്നാൽ പിന്നീട് വല്ലാതെ ആയി. അങ്ങനെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ ദിവസം മുതൽ മൂന്നു ദിവസം വേദന സഹിച്ചു അവിടെ കിടന്നു. വേദന തടയാൻ നോക്കിയിട്ടും അത് നിർത്താൻ ആകുമായിരുന്നില്ല. കുട്ടികളെ പുറത്തെടുക്കണം എന്ന് ഡോക്ടർമാർ പറയുന്നു. അങ്ങനെ സ്റ്റിച്ചു കട്ട് ചെയ്തു കുട്ടികളെ പുറത്തെടുത്തു. ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടില്ല. അവരെ പൊതിഞ്ഞു എടുത്തുകൊണ്ട് ഓടുന്നത് വരെ മാത്രമാണ് ഞാൻ കാണുന്നത് അതായിരുന്നു അവസ്ഥ. ജൂൺ പതിനാലിനാണ് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയത്.’- ഡിംപിൾ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button