InterviewsLatest NewsNEWS

അവരുമായി നല്ല മത്സരം ഉണ്ടായിരുന്നു, സിനിമ വിട്ട ശേഷമാണ് അടുക്കുന്നത്: ശോഭന

ചെന്നൈ: 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന ശോഭന മലയാളി പ്രേക്ഷകരുടെഏക്കാലത്തേയും പ്രിയപ്പെട്ട താരമാണ്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ശോഭന തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബോളിവുഡ്, ഇംഗ്ലീഷ് തുടങ്ങി ഭാഷകളിലും അഭിനയിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു.

1984 മുതൽ 2000 വരെ സിനിമയിൽ സജീവമായിരുന്ന ശോഭന അഭിനയത്തിന് ഇടവേള കൊടുത്ത് നൃത്തത്തിൽ സജീവമാവുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം 2020 ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന മടങ്ങി എത്തുകയായിരുന്നു. ചിത്രം വൻ വിജയമായിരുന്നു. ഇപ്പോഴിത ആദ്യകാലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകൾ ഇങ്ങനെ,’രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക്കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്‌നേഹവുമുണ്ട്.

എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്. ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസിലാണ് ഞാൻ നായികയാവുന്നത്. തന്റെ വ്യക്തിത്വം രൂപം കൊണ്ടത് പോലും സിനിമാ മേഖലയിലൂടെയാണ്. കുട്ടികള്‍ സ്‌കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നു തന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മള്‍ കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു’- ശോഭന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button