CinemaGeneralLatest NewsNEWS

തനിക്കൊപ്പം അഭിനയിച്ചതില്‍ ഏറ്റവും റൊമാന്റിക് നായിക അവരാണ്!: തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി നായിക നടിമാര്‍ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞ ദുല്‍ഖര്‍ സല്‍മാന്‍ തനിക്കൊപ്പം അഭിനയിച്ചതില്‍ ഏറ്റവും മികച്ച റൊമാന്റിക് നായിക ആരെന്നു തുറന്നു പറയുകയാണ്. ‘സെക്കന്‍ഡ് ഷോ’ മുതല്‍ ഇതുവരെ എത്തി നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തില്‍ നിരവധി നായിക നടിമാര്‍ വന്നു പോയിരുന്നു. എന്നാല്‍ ഒപ്പം അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നായിക ആരെന്നു മടിയില്ലാതെ തുറന്നു പറയുകയാണ് താരം.

സമീര്‍ താഹിര്‍ സംവിധാനം ചെയ്തു 2013-ല്‍ പുറത്തിറങ്ങിയ ‘നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച സുര്‍ജ ബാല ഹിജാം ആണ് തനിക്കൊപ്പം അഭിനയിച്ചതില്‍ ഏറ്റവും മികച്ച റൊമാന്റിക് നായിക എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ദുല്‍ഖര്‍ പറയുന്നു.

Read Also:- ഈ സമ്മർദ്ദം നിനക്കിപ്പോൾ മനസ്സിലാവും, അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാൻ കരുതുന്നു: ഹൃത്വിക് റോഷൻ

ദുല്‍ഖറിലെ അഭിനേതാവിനു വലിയ ഇമേജ് നല്‍കിയ ‘നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി’ തികച്ചും വേറിട്ട ഒരു സബ്ജക്റ്റ് ആയിരുന്നു കൈകാര്യം ചെയ്തത്. ഇന്ത്യന്‍ നഗരത്തിലെ മികച്ച ഭൂപ്രദേശങ്ങളെ കൂടി അടയാളപ്പെടുത്തിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റിലും ഇടം പിടിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന് പുറമേ സണ്ണി വെയ്ന്‍. ഷൈന്‍ നിഗം, ജോയ് മാത്യൂ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button