GeneralLatest NewsNEWS

എല്ലാ മാഫിയ പപ്പുകളും പിന്തുണയുമായി വന്നിട്ടുണ്ട്, പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്: കങ്കണ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന് പിന്തുണയുമായെത്തിയ ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ റണാവത്ത്. എല്ലാവരും തെറ്റ് ചെയ്യുന്നവരാണെന്നും എന്നാല്‍ ആ തെറ്റിനെ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്.

‘എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവൽക്കരിക്കരുത് . നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു’ – കങ്കണ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button