GeneralLatest NewsNEWS

സദ്യ, വാഴയില, പാൽപായസം, കേക്ക് ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു’ : പിറന്നാൾ ആഘോഷിച്ച്‌ നവ്യ നായര്‍

പാലക്കാട് : കൂറ്റനാടുള്ള ഗുരുകൃപ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ പിറന്നാൾ ആഘോഷിച്ച്‌ നടി നവ്യ നായര്‍. ഗുരുകൃപയില്‍ ആയുര്‍വേദ ചികിത്സയിലാണ് താനെന്നും ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നുവെന്നും നവ്യ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാള്‍ ഗംഭീരമാക്കി തന്ന എല്ലാവര്‍ക്കും നവ്യ നന്ദി അറിയിച്ചു. പിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും നവ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

നവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ … ഇവിടുത്തെ ചിട്ടവട്ടങ്ങളിൽ , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് ..
കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംഭരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ ..
സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു ..!’

shortlink

Related Articles

Post Your Comments


Back to top button