Indian CinemaLatest NewsNEWS

രേവതിയുടെ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ബോളിവുഡ് സൂപ്പർതാരം കജോള്‍

ചെന്നൈ : രേവതി സംവിധാനം ചെയ്യുന്ന ‘ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രത്തിൽ കജോൾ കേന്ദ്ര കഥാപാത്രമാവുന്നു. രേവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ‘ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്. അതുകൊണ്ടു തന്നെയാണ് താൻ ഇത്രയും വേഗം ചിത്രത്തിന് സമ്മതിച്ചത്’- കജോള്‍ ട്വീറ്റ് ചെയ്‍തു.

യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ‘ദി ലാസ്റ്റ് ഹുറാ’ ഒരുക്കുന്നത്. ‘സുജാത’ എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോള്‍ ഇതില്‍ വേഷമിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button