GeneralLatest NewsNEWS

വിജയ് വിശ്വയുടെ തമിഴ് ക്രൈംത്രില്ലർ ‘ഹാനോക്കിന്റെ പുസ്തകം’: പൂജ ചെന്നൈയിൽ നടന്നു

കോവിഡിന് സമാനമായ ഒരു പകർച്ചവ്യാധി 100 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉണ്ടായിരുന്നു

‘ഹാൻഡ് ഓഫ് ഗോഡ്’ പ്രൊഡക്ഷൻസിനുവേണ്ടി റോബിൻ സാമുവൽ നിർമ്മിച്ച് വെയിലൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാനോക്കിന്റെ പുസ്തകം’. ഈ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. വിജയ് വിശ്വയാണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാമാത്രമാവുന്നത്.

ഇന്ന് നാം അനുഭവിക്കുന്ന കോവിഡിന് സമാനമായ ഒരു പകർച്ചവ്യാധി 100 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉണ്ടായിരുന്നെന്നും, ‘ഇൻഫ്ലുവൻസ വൈറസ്’ എന്ന പേരില്ലുള്ള ഈ രോഗം ഒട്ടനവധി മനുഷ്യരുടെ ജീവനാണ് കവർന്നതെന്നും, അന്ന് ഈ രോഗം മൂലം സമൂഹത്തിലുണ്ടായ മോശം സാഹചര്യവും മനുഷ്യരുടെ അസ്വസ്ഥമായ ജീവിതവും എല്ലാമായിരിക്കും സംവിധായകനായ വെയിലൻ ഹാനോക്കിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

read also: ഈ സമ്മർദ്ദം നിനക്കിപ്പോൾ മനസ്സിലാവും, അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാൻ കരുതുന്നു: ഹൃത്വിക് റോഷൻ

ചിത്രത്തിലെ മനോഹരമായ ഗാനങൾ ചിറ്റപ്പെടുത്തിയിരിക്കുന്നത് പ്രവീൺ എസ്.എ ആണ്. നിരൺ ചന്ദർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈ, തിരുത്താണി, വെല്ലൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഉടൻ ആരംഭിക്കും

shortlink

Post Your Comments


Back to top button