Latest NewsNEWSSongs

ഷഹബാസ് അമന്‍ കന്നഡയിലേക്ക്

ബംഗളുരു: വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായകൻ ഷഹബാസ് അമന്‍ പിന്നണി ഗായകനായി കന്നഡ സിനിമയിലേക്ക് . കന്നഡ ചലച്ചിത്ര ഗാനം ആലപിച്ചിരിക്കുകയാണ് ഷഹബാസ് അമന്‍. ഡോ: ബി എസ് രാഘവേന്ദ്ര സംവിധാനം ചെയ്ത ‘പ്രേമം പൂജ്യം’ എന്ന ചിത്രത്തിലാണ് ഷഹബാസ് ആലപിച്ച ഗാനമുള്ളത്.

ഒരു ചലച്ചിത്രത്തിനായി മറ്റൊരു ഭാഷയിലുള്ള ഷഹബാസിന്റെ ആദ്യ ആലാപനവുമാണ് ഇത്. ‘നിന്നനു ബിട്ടു’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീത സംവിധാനവും രാഘവേന്ദ്രയുടേതു തന്നെ.

shortlink

Post Your Comments


Back to top button