Latest NewsNEWS

‘കെണി’ സിനിമയിലെ ഗാനം പുറത്ത്, പാടിയത് ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ

കൊച്ചി : ഫിലിം ഡ്രീംസ്‌ ഹട്ടിന്റെ ബാനറിൽ നവാഗതനായ അഷ്‌കർ മുഹമ്മദലി രചനയും, സംവിധാനവും നിർവ്വഹിച്ച ‘കെണി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. പ്രശസ്ത പിന്നണിഗായകൻ ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ ഗായകനാവുന്ന ‘കാറ്റു തഴുകുന്നു കാതിലോതുന്നു’ എന്ന ഗാനമാണ് റിലീസായത് .

ഷഹീറ നസീറിന്റെ വരികൾക്ക് അജയ് രവി ഈണം പകരുന്നു. സുധീർ സുഫി (സൈക്കോ സൈമൺ) അശ്വിത രമേശ്‌, സ്റ്റാലിൻ, ജിപ്സൺ റോച്ച, പ്രവി പ്രഭാകർ, മനു, സിന്ധു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം- ധനിൽ ധർമ്മരാജ് , എഡിറ്റർ- അൻഷാഫ് മുഹമ്മദലി, മേക്കപ്പ്- അൻസാരി ഇസ്മെയ്ക്ക്, അസോസിയേറ്റ് ഡയറക്ടർ- കെ.പി. രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ-മിഥുൻ മധു, സാജു കെ. സലീം. ഡിസംബറിൽ റിലീസ് ചെയ്യുന്ന ഈ സിനിമയുടെ മറ്റു ജോലികൾ പുരോഗമിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button