Latest NewsNEWSSocial Media

‘പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം’ : പുതിയ ഫോട്ടോയുമായി മമ്മൂട്ടി

കൊച്ചി : മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടി സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. പ്രിയതാരത്തിന്റെ പുത്തൻ ​ഗെറ്റപ്പുകൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷർട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആകുന്നത് . മമ്മൂട്ടി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ജനാർദ്ദനും സിദ്ദിഖും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. ‘മമ്മൂസേ…’ എന്നാണ് ജനാർദ്ദനൻ കമന്റ് ചെയ്തത്. ഹൃദയ ഇമോജിയാണ് സിദ്ദിഖ് ഇട്ടത്.

ശ്വേതാ മേനോൻ, ധർമ്മജൻ അടക്കമുള്ള താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ പുതിയ ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന് ലഭിച്ച സ്വീകാര്യത .

shortlink

Related Articles

Post Your Comments


Back to top button