GeneralLatest NewsNEWS

ദുബായ് എക്‌സ്‌പോ ഇളക്കി മറിച്ച് നൈല ഉഷയും കൂട്ടരും

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയുടെ പുറത്ത് കൂട്ടരുമൊത്ത് നടി നൈല ഉഷ നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ. ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച റീല്‍സിലാണ് നൈലയുടെ നൃത്തമുള‌ളത്. എക്‌സ്‌പോ കാണാനെത്തിയവര്‍ നടിയുടെയും കൂട്ടരുടെയും നൃത്തം കൗതുകത്തോടെ കാണുകയും വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. പേളി മാണി ഉള്‍പ്പടെ നിരവധി പേരാണ് പോസ്‌റ്റില്‍ കമന്റുമായി ഇതിനകം എത്തിയത്. സൂപ്പര്‍ കൂള്‍, കൂള്‍ എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.

ദുബായില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുന്ന നൈലക്ക് ഈയിടെ യുഎ‌ഇ ഗോള്‍ഡന്‍ വിസ കിട്ടിയിരുന്നു. കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നൈല, പുണ്യാളന്‍ അഗ‌ര്‍ബത്തീസ്, പൊറിഞ്ചു മറിയം ജോസ്, ലൂസിഫര്‍ ചിത്രങ്ങളിലെ വേഷങ്ങള്‍ കൊണ്ട് ശ്രദ്ധേയയായി. സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം പാപ്പന്‍, പ്രിയന്‍ ഓട്ടത്തിലാണ് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന മുഖ്യ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button