Latest NewsNEWSTV Shows

കോമഡി ഉത്സവം പുതിയ സീസണ്‍ ഉടൻ, മിഥുന് പകരം അവതാരകയായി രചന നാരായണന്‍കുട്ടി

കൊച്ചി: ചാനലുകളിലെ കോമഡി പരിപാടികളില്‍ വലിയ മാറ്റം കൊണ്ടുവരാനും, നിരവധി പുതിയ കലാകാരന്മാർക്ക് കഴിവ് പ്രകടിപ്പിക്കാനും വേദിയായ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം. ഇപ്പോഴിതാ കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുകയാണ്. എന്നാല്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന മിഥുന്‍ രമേഷ് മാറി പകരം രചന നാരായണൻകുട്ടിയാണ് ഇനി അവതാരകയായി എത്തുന്നത് .

ആദ്യ സീസണുകളില്‍ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന ടിനി ടോമും പരിപാടിയില്‍ ഇല്ല. കലാഭവന്‍ പ്രജോദും ഷാജു ശ്രീധരനും ഗിന്നസ് പക്രുവുമാണ് പുതിയ സീസണിലെ വിധി കര്‍ത്താക്കള്‍. അതേസമയം മഴവില്‍ മനോരമ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറില്‍ സീനിയര്‍ വിഭാഗത്തിന്റെ ഫൈനലില്‍ അവതാരകനായി എത്തുന്നത് മിഥുന്‍ രമേശ് ആണ്.

2001ല്‍ തീര്‍ഥാടനം എന്ന ചിത്രത്തിലൂടെയാണ് രചന നാരായണന്‍ കുട്ടിയുടെ അരങ്ങേറ്റം. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button