GeneralLatest NewsNEWS

കറുത്ത സല്‍വാറില്‍ അതിസുന്ദരിയായി മീര : ഉണ്ണി മുകുന്ദനോടൊപ്പമുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ

ദുബൈ: വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന മീര ജാസ്മിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഇനി സിനിമയില്‍ സജീവമാകാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം താരം അറിയിച്ചിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റു വാങ്ങുന്ന മീരയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഭ്രമം സിനിമയുടെ സ്‌ക്രീനിങ്ങിനെത്തിയ മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദുബൈയില്‍ നടന്ന സ്‌ക്രീനിങ്ങിനാണ് മീര എത്തിയത്. കറുത്ത സല്‍വാറില്‍ അതിസുന്ദരിയായിരുന്നു മീര. ഉണ്ണി മുകുന്ദനൊപ്പവും മറ്റു ടീമംഗങ്ങൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷമാണ് മീര മടങ്ങിയത്.

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന സിനിമയിലൂടെയാണ് മീര മടങ്ങി വരവിന് ഒരുങ്ങുന്നത്. ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ്, ദേവിക സഞ്ജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഷൂട്ടിംഗ് ഈ മാസം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

2016 ല്‍ പുറത്തിറങ്ങിയ 10 കല്‍പനകള്‍ എന്ന സിനിമയിലാണ് മീര അവസാനമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2018 ല്‍ പുറത്തിറങ്ങിയ പൂമരം സിനിമയില്‍ അതിഥി വേഷത്തില്‍ മീര എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button