Latest NewsNEWSSocial Media

‘ട്രോളുകളെ കാര്യമായി എടുക്കാറില്ല, അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ല’ : രചന

കൊച്ചി : 2001ല്‍ തീര്‍ഥാടനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് രചന നാരായണന്‍കുട്ടി. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന അഭിനയിച്ചിരുന്നു. ട്രോളുകളില്‍ നിരന്തരം ഇടംനേടാറുള്ള യുവ മലയാള നടിമാരില്‍ ഒരാളാണ് രചന. അടുത്തിടെ കണ്ണടയും പുസ്തകവുമായി ഇരിക്കുന്ന കുറേ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച നടിക്ക് വളരെയേറെ പരിഹാസം ഏൽക്കേണ്ടി വന്നു. കണ്ണട വെച്ചാല്‍ മാത്രം ബുദ്ധിജീവിയാകില്ലെന്നാണ് ഈ ചിത്രത്തിന് ചിലര്‍ കളിയാക്കി കൊണ്ട് കമന്റ് ചെയ്തത്. ഈ പരിഹാസ കമന്റിന് തക്കതായ മറുപടിയും ഉടന്‍ തന്നെ രചന നല്‍കി.

‘മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു, കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം. നിങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചറിലും കണ്ണട ഉണ്ടെന്നുള്ളതാണ് ഒരാശ്വാസം’ എന്നാണ് രചന നല്‍കിയ മറുപടി. ട്രോളുകള്‍ക്ക് സ്ഥിരം പാത്രമാകുന്നതിനെക്കുറിച്ച് തുറന്നു് പറഞ്ഞിരിക്കുകയാണ് രചന . ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ലെന്നുമാണ് നടിയുടെ പക്ഷം. ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

’ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ‘ട്രോള്‍’ എന്ന പേരില്‍ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്യുന്നതാണ്. അപ്പോള്‍ അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. എനിക്ക് ഒരു കുഴപ്പവുമില്ല. അത് എന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്പൊ ആലോചിക്കും… ഇതിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമല്ലോയെന്ന്… അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ല’- രചന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button