GeneralLatest NewsNow Showing

അവാര്‍ഡ് മേടിച്ച സമയത്ത് ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ സിനിമയിലെ മഞ്ജുവിനെയാണ് ഓർമ്മ വന്നത് : സീമ ജി നായര്‍

തിരുവനന്തപുരം : കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായർ. മലയാളികളുടെ സ്‌നേഹം മുഴുവന്‍ സ്വന്തമാക്കിയ നടി. കാൻസർ ബാധിതയായ നടി ശരണ്യയ്ക്ക് സഹായവുമായി വന്നതോട് കൂടിയാണ് സീമയുടെ പ്രവര്‍ത്തനങ്ങള്‍ ലോകം അറിഞ്ഞ് തുടങ്ങിയത്. ഇപ്പോൾ സാമൂഹ്യ സേവനത്തിനുള്ള മദര്‍ തെരേസ പുരസ്‌കാരവും സീമയെ തേടി എത്തി.

അഭിനയ ജീവിതത്തിന് മുന്‍പും അതിന് ശേഷവും ഏറെ ബുദ്ധിമുട്ടുകളില്‍ നിന്നും കടന്ന് വന്ന സീമ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുകയാണിപ്പോള്‍. യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടി മനസ് തുറന്നത്. ‘കുറ്റപ്പടുത്തലുകള്‍ സ്വാഭാവികമല്ലേ. ഗുണം ഉണ്ടെങ്കില്‍ ദോഷം ഉണ്ട്. നല്ലത് ഉണ്ടെങ്കില്‍ മോശം ഉണ്ട്. നെഗറ്റീവ് ഉണ്ടെങ്കില്‍ പോസിറ്റീവ് ഉണ്ട്. അങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഓപ്പോസിറ്റ് ഇല്ലെങ്കില്‍ ലോകമേ നിലനില്‍ക്കില്ല. ഓപ്പോസിറ്റ് വേണം. ഓപ്പോസിറ്റ് വന്നപ്പോളൊക്കെ വേദനിച്ചിട്ടുണ്ട്. പിന്നെ പറയില്ലേ എന്ത് ബുദ്ധിമുട്ടു വന്നാലും ധൈര്യത്തോടെ മുന്‍പോട്ട് പോവുക. അതാണ് ഞാന്‍ പേടിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലേറ്റവും പ്രധാനം ഈശ്വരന്‍ ആണ്. ദൈവത്തെ മുറുകെ പിടിച്ചു മുന്‍പോട്ട് പോവുകയാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം ഈശ്വര വിശ്വാസമാണ്’ സീമ പറഞ്ഞു.

‘അവാര്‍ഡ് കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ഒന്നും ചെയ്തത്. അവാര്‍ഡ് കിട്ടും മുന്‍പേ അനുമോദനങ്ങള്‍ തരാം എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് വാങ്ങിയാല്‍ കുറ്റം പറയാന്‍ ആകും ആളുകള്‍ എത്തുക. ശരണ്യ ഒരു നടി ആയതു കൊണ്ടാണ് ഈ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞത്. അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഞാന്‍ സത്കര്‍മ്മങ്ങള്‍ ചെയ്തിരുന്നു. ഈ ഒരു അവാര്‍ഡ് മേടിച്ച സമയത്ത് ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ സിനിമയിലെ മഞ്ജു അവതരിപ്പിച്ച കഥാപാത്രമാണ് ഓര്‍മ്മിച്ചത്. ഗവര്‍ണറാണ് അവാര്‍ഡ് തന്നത്. അവിടുന്ന് പേടിയോടെയാണ് അവാര്‍ഡ് വാങ്ങിക്കുന്നത്’- സീമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button