Latest NewsNEWSSocial Media

ഗ്ലാമർ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി മരയ്ക്കാർ

കൊച്ചി : ‘ആനന്ദം’ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരയ്ക്കാർ. വേറിട്ട ലുക്കിലുള്ള അനാർക്കലിയുടെ ഗ്ലാമർ ഷൂട്ട് ഇപ്പോൾ തരംഗമായിരിക്കുകയാണ്. 2019ൽ റിലീസ് ചെയ്ത ‘ഉയരെ’ എന്ന സിനിമയിൽ നടി പാർവതിയുടെ സഹപാഠിയും സുഹൃത്തുമായി വേഷമിട്ട് അനാർക്കലി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൈലറ്റ് വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു.

വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു . സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടെ വിവാഹത്തിൽ അനാർക്കലി, പ്രിയ വാര്യർ, സാനിയ അയ്യപ്പൻ എന്നിവരുടെ സാന്നിധ്യവും ആഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അമല, കിസ്സ, ഒരു രാത്രി ഒരു പകൽ തുടങ്ങിയ സിനിമകൾ അനാർക്കലിയുടേതായി പുറത്തിറങ്ങാനുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button