CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

ഒരു സൂപ്പർ സ്റ്റാറിനോടാണ് ചാനലുകൾ ഇത് ചെയ്യുന്നതെങ്കിലോ? അവർ എന്നേ ഫീൽഡിൽനിന്ന് ഔട്ട് ആയേനെ: സന്തോഷ് പണ്ഡിറ്റ്

എനിക്കു പറയാൻ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്, അത് ഇല്ലാത്തവരാണ് എന്നെ വിമർശിക്കുന്നത്

തിരുവനന്തപുരം: സ്വന്തം നിലയിൽ സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്രലോകത്ത് തന്റേതായ സ്ഥാന നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. വാർത്തകളും വിവാദങ്ങളും സ്ഥിരമായി സന്തോഷിനെ പിന്തുടരുന്നുണ്ട്. ഏറ്റവും ഒടുവിൽ സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ തുടരുകയാണ്. വിവാദങ്ങൾക്കിടയിലും തന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് തയാറെടുക്കുകയാണ് സന്തോഷ്.

ഇന്നുവരെ ഒരു ചാനലും തന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ലെന്നും എന്നുകരുതി താൻ തോറ്റുപോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സൂപ്പർ സ്റ്റാറിനോടാണ് ചാനലുകൾ ചെയ്യുന്നതെങ്കിൽ അവർ എന്നേ ഫീൽഡിൽനിന്ന് ഔട്ട് ആയേനെയെന്നും സന്തോഷ് പണ്ഡിറ്റ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

തെന്നിന്ത്യന്‍ ഭാഷകളിൽ സ്ഥാനം പിടിച്ച ബഹുമുഖ പ്രതിഭ, നെടുമുടി വേണുവിന്റെ വേർപാട് തീരാനഷ്ടം: മുഖ്യമന്ത്രി
‘ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നുകരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പർ സ്റ്റാറിനോടാണ് ചാനലുകൾ ചെയ്യുന്നതെങ്കിലോ? അവർ എന്നേ ഫീൽഡിൽനിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോൽക്കില്ല. നാളെ ഒരു ചാനൽ എന്നെ ഇനി വിളിക്കില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല. ആരുടെയും പിന്തുണ ഇല്ലാതെയാണ് ഞാൻ ഇവിടെ വരെ എത്തിയത്. ഞാൻ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതിൽ പകുതി ഞാൻ പാവങ്ങൾക്കു കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാൻ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവർക്ക് താല്പര്യമുള്ളതു കൊടുക്കുന്നു, വിജയിക്കുന്നു. അതിൽ അസൂയ ഉള്ളവർ ചൊറിഞ്ഞുകൊണ്ടിരിക്കും’. സന്തോഷ് പണ്ഡിറ്റ് പറയുന്നു.

‘അതല്ല, സന്തോഷ് പണ്ഡിറ്റിനെപ്പോലെ ആകണം എന്നുണ്ടെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കൂ. എനിക്കു പറയാൻ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്. അത് ഇല്ലാത്തവരാണ് എന്നെ വിമർശിക്കുന്നത്. അസൂയ ഒന്നിനും ഒരു ഉത്തരമല്ല. വിജയിക്കുന്നത് പ്രയാസമാണ്. അതിനേക്കാൾ ബുദ്ധിമുട്ടാണ് ആ വിജയം നിലനിർത്തുന്നത്. ഞാൻ എന്റെ സിനിമകളിൽ നൂറുപേർക്ക് അവസരം കൊടുക്കും. ഒരുപാട് പുതിയ പെൺകുട്ടികൾ അവസരം ചോദിച്ചു വരാറുണ്ട്. കഴിയുന്നവരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്’. സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button