Latest NewsNEWSSocial Media

സോഷ്യൽ മീഡിയയിൽ തരംഗമായി ടിക് ടോക് താരത്തിന്റെ ടവൽ ഫോട്ടോ ഷൂട്ട്

ഗുജറാത്ത് : ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ താരമാണ് സോഫിയ അൻസാരി. ടിക് ടോക്ക് ക്വീൻ എന്ന പേരിൽ അറിയപ്പെടുന്ന സോഫിയയെ താരമാക്കി മാറ്റിയത് ടിക് ടോക്കിലെ ലിപ് സിങ്ക് വീഡിയോകളാണ്. ഇൻസ്റ്റാഗ്രാമിൽ ഉൾപ്പടെ ചൂടൻ ചിത്രങ്ങളും വീഡിയോയും സോഫിയ അപ്‌ലോഡ് ചെയ്യാറുണ്ട്. ഏറ്റവും ഒടുവിലായി താരം അപ്‌ലോഡ് ചെയ്ത ചിത്രമാണ് ഇപ്പോൾ സംസാര വിഷയമായി മാറിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിലെ മിന്നും താരമായ സോഫിയ അൻസാരിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലാണ്. ടോപ്പിന് പകരം ടവൽ അണിഞ്ഞാണ് സോഫിയ പുതിയ ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ സോഫിയയ്ക്ക് നിലവിൽ 50 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. 9.8 കോടി ആളുകൾ സോഫിയയുടെ വീഡിയോകൾ കാണുന്നുണ്ട്. 2020 ൽ ടിക് ടോക്ക് നിരോധിച്ചതിനു ശേഷം യൂട്യുബിലാണ് സോഫിയ സജീവമായിരിക്കുന്നത്. യൂട്യൂബിൽ 47000 വരിക്കാർ അവർക്കുണ്ട്.

സോഫിയ അടുത്തിടെ പോസ്റ്റ് ചെയ്ത ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു. ലക്ഷ കണക്കിന് ആരാധകരാണ് സോഫിയയുടെ ചിത്രങ്ങൾ ലൈക് ചെയ്തിട്ടുള്ളത്. യൂട്യൂബിൽ വ്‌ളോഗുകളും, ഹ്രസ്വ വീഡിയോകളുമാണ് സോഫിയ അപ്‌ലോഡ് ചെയ്യുന്നത്. സോഫിയ ഇപ്പോൾ കൂടുതലായി ഇടപെടുന്നത് ഇൻസ്റ്റാഗ്രാമിലാണ്. കൂടാതെ 29 ലക്ഷം ഫോളോവേഴ്‌സുള്ള MX Taka Tak ആപ്പിലും സോഫിയയുടെ വീഡിയോകൾ വൈറലാണ്. മാർച്ചിൽ, ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെയാണ് അവർ ശരിക്കുമൊരു സെലിബ്രിറ്റി ആയി മാറുന്നത്.

ടിക് ടോക് താരമായി പേരെടുത്ത സോഫിയയുടെ അഭിനയം ഏറെ ശ്രദ്ധേയമാണ്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകിയും മോഡലുമാണ് സോഫിയ. വശ്യതയാർന്ന പുഞ്ചിരിയും നർമ്മത്തിൽ ചാലിച്ച മറുപടികളുമാണ് സോഫിയയെ ആരാധകരുടെ പ്രിയ താരമാക്കി മാറ്റുന്നത്. ആരോഗ്യ കാര്യങ്ങളിലുള്ള സോഫിയയുടെ വീഡിയോ ഏറെ വൈറലാകാറുണ്ട്. ജിമ്മിലെ വർക്കൌട്ടുകളും ഭക്ഷണക്രമത്തെക്കുറിച്ചുള്ള ടൈപ്പുകളും ഉൾക്കൊള്ളുന്ന വീഡിയോയുമായി സോഫിയ എത്താറുണ്ട്.

shortlink

Post Your Comments


Back to top button