CinemaGeneralLatest NewsNEWS

തൻ്റെ സിനിമ ജീവിതത്തിൽ ചെയ്യണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയ ഒരേയൊരു സിനിമയായിരുന്നു ആ മമ്മൂട്ടി ചിത്രം: സിബി മലയിൽ

സിബി മലയിൽ-ലോഹിതദാസ് ടീമിൻ്റെ ഭൂരിഭാഗം സിനിമകളും കലാമൂല്യത്തിലും ബോക്സ് ഓഫീസ് വിജയത്തിലും മുന്നിട്ടു നിന്നവയാണ്. സിബി മലയിലിൻ്റെ സംവിധാന കരിയറിൽ ലോഹിതദാസുമായി ചെയ്ത സിനിമകളത്രയും സൂപ്പർ ഹിറ്റായി ഓടുന്ന അവസരത്തിലും സിബി മലയിൽ മറ്റു സംവിധായകരുടെ രചനകളിലും സിനിമ ചെയ്തിട്ടുണ്ട്. എസ്.എൻ സ്വാമി രചന നിർവഹിച്ച് 1990-ൽ മമ്മൂട്ടി നായകനായ സിനിമയാണ് ‘പരമ്പര’. സുമലത മമ്മൂട്ടിയുടെ നായികയായ ചിത്രം നിർമ്മിച്ചത് മുദ്ര ആർട്സായിരുന്നു.

എസ്.എൻ സ്വാമി സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ആഗസ്റ്റ് ഒന്ന്’ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘പരമ്പര’. തൻ്റെ സിനിമ ജീവിതത്തിൽ ചെയ്യണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയ ഒരേയൊരു സിനിമയായിരുന്നു ‘പരമ്പര’യെന്നും ആ സിനിമയുടെ ബോക്സ് ഓഫീസ് പരാജയം താൻ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നും സിബി മലയിൽ പറയുന്നു.

‘ഇത്രയും വർഷത്തെ സിനിമ ജീവിതത്തിൽ ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘പരമ്പര’. ആ സിനിമ ചെയ്യും മുൻപേ ഞാൻ പറഞ്ഞിരുന്നു അതിൻ്റെ അപാകത. സിനിമയുടെ നിർമ്മാതാവിനോട് ഞാനത് പറയുകയും ചെയ്തിരുന്നു. പക്ഷേ അവർ ഒരു പാട് മുന്നോട്ട് പോയതു കൊണ്ട് പിന്മാറാനും പറ്റിയില്ല. എനിക്ക് ഒരു വിധത്തിലുമുള്ള തൃപ്തി നൽകാത്ത സിനിമയായിരുന്നു പരമ്പര.

shortlink

Related Articles

Post Your Comments


Back to top button