CinemaGeneralLatest NewsNEWS

അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും പാടി കേൾപ്പിച്ച പാട്ടുകളും, എല്ലാം മിന്നിമറയുന്നു: വിനീത്

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ഇപ്പോഴിതാ നെടുമുടിവേണുവിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ വിനീത് ശ്രീനിവാസൻ. ജെക്സൺ ആന്റണി, രജിഷ് ആന്റണി എന്നിവരുടെ സംവിധാന മികവിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു സെക്കൻഡ് ക്ലാസ് യാത്ര. ചിത്രത്തിൽ നെടുമുടിവേണുവും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Read Also:- ‘തിരക്കിലാണ്, ഇനിയും മുന്‍പോട്ട് പോവാനുണ്ട് അതിനുള്ള സഹായം വേണം’: അലി അക്ബർ

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്.. വല്ലാത്തൊരു ശൂന്യത.. ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേൾപ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും.. എല്ലാം മിന്നിമറയുന്നു.. പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല.

shortlink

Related Articles

Post Your Comments


Back to top button