Latest NewsNEWSSocial Media

നീന്തല്‍ വസ്ത്രമണിഞ്ഞുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളുമായി സണ്ണി ലിയോണ്‍

മുംബയ്: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ മുംബയിലെ തന്റെ വീട്ടിലുള്ള നീന്തല്‍ കുളത്തിലെ ചിത്രങ്ങള്‍ പങ്ക് വച്ച്‌ സണ്ണി ലിയോണ്‍. സ്വിം വെയറില്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ‘ഇത് സ്വര്‍ഗത്തിന്റെ ഒരു ഭാഗമെന്നും, മുംബയില്‍ അപ്രതീക്ഷിതമായി പെയ്യുന്ന മഴയ്ക്കു വേണ്ടി കാത്തിരിക്കുന്നു’വെന്നും അടികുറിപ്പും നല്‍കിയിട്ടുണ്ട്. സണ്ണി വീടിന്റെ ബാല്‍ക്കണി നിര്‍മിച്ചിരിക്കുന്നത് കണ്ണാടി കൊണ്ടാണ്. അതിനാല്‍ തന്നെ മുംബയ് നഗരത്തിന്റെ എല്ലാ സൗന്ദര്യവും ഇവിടെ നിന്ന് വീക്ഷിക്കുവാന്‍ സാധിക്കും.

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സണ്ണി ലിയോണ്‍ തന്റെ കുടുംബജീവിതത്തെ കുറിച്ച്‌ സാമൂഹികമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. ഇതിനു മുമ്പ് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെ പറ്റിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നതിന് വലിയ പ്രതികരണമാണ് താരത്തിന്റെ ആരാധകരില്‍ നിന്ന് ലഭിച്ചത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, കുഞ്ഞുങ്ങളായ നോഹ, ആഷര്‍, നിഷ എന്നിവരോടൊപ്പം മുംബയിലാണ് സണ്ണി ലിയോണ്‍ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button