CinemaGeneralLatest NewsNEWS

ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ എന്ന് ആമിര്‍ ഖാന്‍: മറുപടിയുമായി പ്രിയദർശൻ

മലയാളത്തിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച എക്കാലത്തെയും മികച്ച കുട്ടുകെട്ടുകളിൽ ഒന്നാണ് പ്രിയദർശൻ-മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളിൽ ഒന്നാണ് താളവട്ടം. ചിത്രത്തിൽ മാനസിക വിഭ്രാന്തിയുള്ള വിനു എന്ന ചെറുപ്പക്കാരനായുള്ള മോഹൻലാലിന്റെ പകർന്നട്ടം മികച്ച അഭിപ്രായമാണ് നേടിയത്. താളവട്ടം കണ്ടവർക്കാർക്കും വിനു എന്ന കഥാപാത്രത്തെ മറക്കാൻ കഴിയില്ല. അത്ര ഗംഭീരമായിരുന്നു ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയം.

1986ൽ റിലീസ് ചെയ്ത ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം ജി സോമൻ, കാർത്തിക, ലിസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ഈ സിനിമയിലെ മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് ബോളിവുഡ് താരം ആമിർ ഖാൻ സംവിധായകൻ പ്രിയദർശനോട്‌ ചോദിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read Also:- ഒരാള്‍ ഒരു സങ്കടമായി വന്നാല്‍, എന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞാൽ പിന്നെ ഞാന്‍ ഒന്നും ചിന്തിക്കില്ല: ബിജു മേനോന്‍

താളവട്ടത്തിൽ മോഹൻലാൽ അഭിനയിച്ചത് റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ എന്നാണ് ആമിർ ഖാൻ പ്രിയദർശനോട്‌ ചോദിച്ചത്. താരം ചോദിച്ച ചോദ്യത്തിന് പ്രിയദർശൻ നൽകി മറുപടി ഇങ്ങനെയായിരുന്നു., ‘റിഹേഴ്സൽ ഇല്ലാതെയാണ് ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത്. ഒട്ടും തയ്യാറെടുപ്പുകൾ ഇല്ലാതെ, വളരെ വേഗത്തിൽ, വളരെ സ്വാഭാവികമായും അനായാസമായും മോഹൻലാലിന് അഭിനയിക്കാൻ കഴിയുമെന്നതാണ് മോഹൻലാലിനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന പ്രത്യേകത’ പ്രിയദർശൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button