GeneralLatest NewsNEWS

പിറന്നാൾ ദിനത്തിൽ സംവിധായികയാകുന്ന വിശേഷം പങ്കുവച്ച് അഹാന; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തിരുവനന്തപുരം: വളരെ ചുരുക്കം സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്‍ണ . മലയാളി പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയ താരമായ അഹാന ഇപ്പോൾ സംവിധായികയാവുന്നു. 26 ആം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘തോന്നല്’ എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന്റെ സംഗീതം ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലൂടെയായിരുന്നു അഹാന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. അടി, നാന്‍സി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button