GeneralLatest NewsNEWS

പൂജാ ഹെഗ്‌ഡെയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രഭാസ്

ഹൈദരാബാദ് : തന്റെ ചിത്രമായ രാധേശ്യാമിലെ നായിക പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്. പൂജാഹെഗ്‌ഡെയുടെ കഥാപാത്രമായ പ്രേരണയുടെ പോസ്റ്ററാണ് പ്രഭാസ് പങ്കുവച്ചത്.

ഒക്ടോബര്‍ 13നാണ് പൂജയുടെ ജന്മദിനം. രാധേശ്യാമിലെ പ്രണയിനിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് നടന്‍ പ്രഭാസും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. സംവിധായകന്‍ രാധാകൃഷ്ണകുമാറും പൂജയ്ക്ക് ആശംസകളുമായി രംഗത്തെത്തി. ഹാപ്പി ബര്‍ത്ത് ഡേ പ്രേരണ എന്ന തലക്കെട്ടോടെയാണ് ഇരുവരും രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പ്രഭാസും പൂജയും താരജോഡികളായി എത്തുന്ന ആദ്യചിത്രമായ രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14നാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍ വേഷമിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button