GeneralLatest NewsNEWS

സിനിമയ്ക്ക് മുമ്പ് വാരിയംകുന്നന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി റമീസ് മുഹമ്മദ്

കൊച്ചി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പുസ്തകമാക്കാനൊരുങ്ങി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച്‌ ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫോട്ടോയും ഉള്‍പ്പെടുന്നുണ്ടെന്ന് റമീസ് പറയുന്നു. ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’എന്നാണ് പുസ്തകത്തിന്റെ പേര്.

‘വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും ബ്രിട്ടണ്‍, ഓസ്റ്റ്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാര്‍ത്തയായിരുന്നു. രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തു നിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍ വഫോട്ടോകള്‍ അവയിലുള്‍പ്പെടുമെന്നും റമീസ് മുഹമ്മദ് പറഞ്ഞു. വാരിയംകുന്നന്‍ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു’- അദ്ദേഹം പറഞ്ഞു.

റമീസ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസര്‍ച്ച്‌ ടീം. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തു നിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകള്‍ അവയിലുള്‍പ്പെടും.

എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നന്‍ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതു പോലെ ബ്രിട്ടണ്‍, ഓസ്റ്റ്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താന്‍ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ്.

ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാല്‍ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച്‌ ഞാന്‍ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങള്‍ പങ്കുവയ്ക്കുകയാണ്. ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥഫോട്ടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്

ആ പുസ്തകം, ഈ വരുന്ന ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് 4 ന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച്‌ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്‍ഷാ അല്ലാഹ്

എല്ലാവരുടെയും സഹകരണവും പ്രാര്‍ഥനയും പ്രതീക്ഷിക്കുന്നു..

പുസ്തകത്തിന്റെ പ്രീബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button