GeneralKollywoodLatest NewsNEWS

പുതിയ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലർ ‘പാമ്പാടും ചോലൈ’

തീയേറ്റർ പ്ലേ ആണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ.

ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സായ് വെങ്കിടേഷ് നിർമ്മിച്ച് രംഗ ബുവനേശ്വർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പാമ്പാടും ചോലൈ’യുടെ പുതിയ പോസ്റ്റർ റിലീസായി.

പുതുമുഖങ്ങൾക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മുൻപ് പുറത്തു വിട്ടിരുന്നു. ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചിരിക്കുകയാണ് ടൈറ്റിൽ പോസ്റ്റർ. ഒരു ക്രൈം ത്രില്ലെർ ഗണത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് എം.ടിയാണ്. ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് രമേഷ്.ജി. തീയേറ്റർ പ്ലേ ആണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ.

read also: മകന് വേണ്ടി മധുരം ഉപേക്ഷിച്ച് നവരാത്രി വൃതമെടുത്ത് ​ഗൗരി: ‘മന്നത്തി’ൽ ഇക്കുറി ആഘോഷമില്ല

എഡിറ്റിങ്- സിയാൻ ശ്രീകാന്ത്, സംഗീതം- അൻവർ ഖാൻ താരിഖ്, ആക്ഷൻ- സുപ്രീം സുന്ദർ, കൊറിയോഗ്രാഫി- ക്രിഷ്, കലാസംവിധാനം- മനു എസ് പോൾ, പ്രോജക്ട് ഡിസൈനർ- കമ്പം ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, പി.ആർഒ- പി.ശിവപ്രസാദ് & എ.ജോൺ, സ്റ്റിൽസ്- പ്രഭിൽ & മെഹ്താരാജ് ഡിജിക്സ് മൂവീസ്, ഡിസൈൻ- സൈൻ മാർട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നവംബർ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

shortlink

Related Articles

Post Your Comments


Back to top button