CinemaGeneralLatest NewsNEWS

ആളുകൾക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കിൽ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യമുണ്ട്: മേനക

മലയാളത്തിലെ ഹിറ്റ് ജോഡികളാണ് ശങ്കറും മേനകയും. പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിൽ നീണ്ട ഇടവേളക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. തനിക്ക് ഇത്രമാത്രം ആരാധകരുള്ള കാര്യം അറിയില്ലായിരുന്നു. കുറച്ചു മുമ്പ് അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സിനിമ ചെയ്യാമായിരുന്നു എന്നും മേനക ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഭ്രമത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് വേറെ ആരെയെങ്കിലും വിളിച്ചൂടെ എന്ന് ചോദിച്ചപ്പോൾ ഇവിടെ ചർച്ച ചെയ്തപ്പോൾ ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞു. 20 വർഷത്തിനു ശേഷം ചില സിനിമകൾ ചെയ്തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്’.

Read Also:- വിജയ്ക്കും, സല്‍മാന്‍ ഖാനുമൊക്കെ ഗിന്നസ് പക്രു ഒരിക്കലും ഒരു ചെറിയ കലാകാരനായിരുന്നില്ല: സിദ്ധിഖ്

‘ആളുകൾക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കിൽ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാൻ താല്പര്യമുണ്ട്. പണ്ടത്തെ പ്രേം നസീർ-ഷീല, ശിവാജിഗണേശൻ-പത്മിനി കൂട്ടുകെട്ടുകൾ പോലെ തന്നെയും ശങ്കറിന്റെയും കോമ്പിനേഷൻ സിനിമയിൽ ഉണ്ടെന്നത് സന്തോഷമാണ്’ മേനക പറഞ്ഞു. ഭ്രമത്തിൽ അതിഥി വേഷത്തിലാണ് മേനക എത്തുന്നത്. ചിത്രത്തിലെ ശങ്കറിന്റെ പഴയ ചിത്രങ്ങളിലെ നായികയായി മേനക എന്ന കഥാപാത്രമായി തന്നെയാണ് താരം അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button