Latest NewsNEWSShooting In Progress

കോക്കേഴ്‌സ് ഫിലിംസിന്റെ പുതിയ ചിത്രം ‘കുറി’യുടെ ചിത്രീകരണം ആരംഭിച്ചു

വണ്ടിപ്പെരിയാർ : കോക്കേഴ്‌സ് ഫിലിംസ് പുതിയ തലമുറകളിലേക്ക് എത്തപ്പെടുന്ന ആദ്യ ചിത്രമാണ് ‘കുറി’. കോക്കേഴ്‌സ് മീഡിയാ എൻ്റെർടൈൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം കെ.ആർ. പ്രവീൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ച് വെള്ളിയാഴ്ച്ച വണ്ടിപ്പെരിയാറ്റിലാണ് ചിത്രീകരണമാരംഭിച്ചത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ ത്രില്ലർ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.

വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരഭി ലഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണൻ്റെ വരികൾക്ക് വിനു തോമസ് സംഗീതം പകർന്നിരിക്കുന്നു. സന്തോഷ്. സി. പിള്ളയാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ്- റാഷിൻ അഹമ്മദ്, കലാസംവിധാനം – രാജീവ് കോവിലകം, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിഹാബ് വെണ്ണല, പ്രോജക്റ്റ് ഡിസൈനർ – നോബിൾ ജേക്കബ്.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button