GeneralLatest NewsNEWS

നവ്യ നായരും നിത്യ ദാസും മനഃപൂര്‍വം ആരുടെയൊക്കെയോ ആയുധങ്ങള്‍ ആവുകയായിരുന്നു: സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : മലയാളത്തിലെ ഒ​രു​ ​സ്വ​കാ​ര്യ​ ​ചാ​ന​ലി​ന്റെ​ ​എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്റ് ​ഷോ​യി​ല്‍​ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന സംഭവത്തിൽ നിരവധി ആളുകള്‍ താരത്തെ പിന്തുണച്ചും മറ്റുള്ളവരെ വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു. ആ ചാനല്‍ ഷോയില്‍ തന്നെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് തന്നെ പല അവസരങ്ങളിലും പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സംഭവിച്ച കാര്യങ്ങളില്‍ വിശദീകരണവുമായി ആ ഷോയില്‍ പങ്കെടുത്ത മറ്റ് പല താരങ്ങള്‍ക്കും രംഗത്ത് എത്തേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ കൃത്യമായും തന്നെ അപമാനിക്കുന്ന സംഭവമാണ് അന്ന് അവിടെ നടന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു . കേരള കൗമുദി ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്.

‘ഷോയില്‍ പങ്കെടുത്ത നടിമാര്‍ തന്നെയാണ് അവിടെ നടന്നത് ​സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ആ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​ഞ്ഞ് രംഗത്ത് എത്തിയത്. എന്നാല്‍ അന്ന് ആ ഫ്ലോറില്‍ ഉണ്ടായിരുന്ന എനിക്ക് അന്ന് ആരും ഒരു സ്ക്രിപ്റ്റും തന്നിട്ടില്ല. ഒ​രു​ ​പ​ക്ഷേ​ ​അ​വ​ര്‍​ക്കി​ത് ​സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ​ആ​യി​രു​ന്നി​രി​ക്കാം. അതാണ് സത്യമെങ്കില്‍ അവര്‍ മനഃപൂര്‍വം ആരുടെയൊക്കെയോ ആയുധങ്ങള്‍ ആവുകയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരിക്കുന്ന ചിലര്‍ അവിടെയുണ്ട്. അത് ഇപ്പോള്‍ ആരംഭിച്ച കാര്യമല്ല. അത് നേരത്തെ തന്നെയുണ്ട്.’- അദ്ദേഹം പറഞ്ഞു .

‘മിമിക്രിക്കാര്‍ക്ക് എന്നും എന്നോട് ഒരു വിരോധമുണ്ട്. ആ ഫ്ലോറിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. അവര്‍ പൂര്‍ണ്ണമായും കുറ്റക്കാരാണെന്ന് ഞന്‍ പറയുന്നില്ല. അവരെ അതിന് വേണ്ടി ചിലര്‍ ഉപയോഗിച്ചതാവും. മലയാള സിനിമയിലെ പ്രമുഖരായ രണ്ട് നടിമാരാണ് അന്ന് ഷോയില്‍ ഉണ്ടായിരുന്നത്. ​ ​ഇ​ങ്ങ​നെ​യൊ​രു​ ​സ്‌​ക്രി​പ്റ്റി​ന് ​നി​ന്നു​ കൊടുക്കുമ്പോൾ​ ​സ്വ​ന്ത​മാ​യി​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ അവർക്ക് ​ചി​ന്തി​ക്കാ​മാ​യി​രു​ന്ന​ല്ലോ’- സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button