GeneralLatest NewsNEWS

സോഷ്യല്‍ മീഡിയയില്‍ വൈറലായി സണ്ണി ലിയോണിന്റെ മകളുടെ പിറന്നാൾ ചിത്രങ്ങൾ

മുംബൈ : കേരളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇപ്പോൾ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. സണ്ണി ലിയോണിന്റെയും ഡാനിയല്‍ വെബ്ബറിന്റെയും മകള്‍ നിഷ കൗര്‍ വെബറിന്റെ ആറാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്.

മുംബൈയിലെ പുതിയ വീട്ടിലാണ് താരം മകളുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘എന്റെ പ്രിയപ്പെട്ട മകൾക്ക് ജന്മദിനാശംസകള്‍. നിനക്കിന്ന് ആറു വയസ്സായിരിക്കുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര വലുതായി നീ. നിന്റെ പപ്പയും ഞാനും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം’- എന്നാണ് സണ്ണി കുറിച്ചത്.

മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button