GeneralLatest NewsNEWS

‘വെള്ളം സിനിമ കണ്ട് പരിവര്‍ത്തനം വന്ന നിരവധിയാളുകള്‍ സമൂഹത്തിലുണ്ട്, അതാണ് എനിക്ക് ലഭിച്ച ആദ്യ അവാര്‍ഡ്’: ജയസൂര്യ

കൊച്ചി : ജനമനസില്‍ എന്നും നില്‍ക്കുന്ന കഥാപാത്രമാണ് വെള‌ളത്തിലെ മുരളിയെന്ന് ജയസൂര്യ. മികച്ച നടനുള‌ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സന്തോഷം പങ്കുവയ്‌ക്കവേ താരം പറഞ്ഞു. മികച്ച നടനായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അവാര്‍ഡ് ചിത്രത്തില്‍ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നെന്നും ജയസൂര്യ പറഞ്ഞു.

‘മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തിയപ്പോള്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം വന്ന നിരവധിയാളുകള്‍ സമൂഹത്തിലുണ്ട്. ഇതാണ് എനിക്ക് ലഭിച്ച ആദ്യ അവാര്‍ഡ്. സിനിമയില്‍ കൂടെ പ്രവ‌ര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി ഈ അവാര്‍ഡ് ഞാൻ വാങ്ങും’- ജയസൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button