GeneralLatest NewsNEWS

ഐഫോണിൽ ഷൂട്ട് ചെയ്ത് പുരസ്ക്കാരം കരസ്ഥമാക്കി ചന്ദ്രു സെല്‍വരാജ്; ആശംസകളറിയിച്ച് മഞ്ജു വാര്യര്‍

തിരുവനന്തപുരം : 51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്ത ചന്ദ്രു സെല്‍വരാജിനാണ് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം ലഭിച്ചത്.

കയറ്റം സിനിമ മുഴുവനായും ഐഫോണ്‍ ഉപയോഗിച്ചാണ് ചന്ദ്രു സെല്‍വരാജ് ഷൂട്ട് ചെയ്തിരിക്കുന്നത്. സെല്‍വരാജിന് ആശംസകളറിയിച്ച് മഞ്ജു വാര്യര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ‘കയറ്റത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച പ്രിയപ്പെട്ട ചന്ദ്രു സെല്‍വരാജിന് അഭിനന്ദനങ്ങള്‍. ഒരു ഐഫോണിലാണ് നിങ്ങളാ സിനിമ മുഴുവന്‍ ചിത്രീകരിച്ചതെന്ന് പലര്‍ക്കുമറിയില്ല. മാധ്യമത്തേക്കാള്‍ കഴിവിനാണ് പ്രാധാന്യമെന്ന് നിങ്ങള്‍ തെളിയിച്ചു. നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു ‘- മഞ്ജു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button