Latest NewsNEWSVideos

സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി നയൻസ്, വഴിയോരത്തുനിന്നും ബാഗ് വാങ്ങുന്ന വീഡിയോ വൈറൽ

ചെന്നൈ : തെന്നിന്ത്യയിലെ താരറാണിയാണ് നയന്‍താര. എന്നാലും പലപ്പോഴും സിംപിള്‍ ലുക്കിലാണ് തരാം പൊതുവിടങ്ങളില്‍ എത്താറുള്ളത്. ഇപ്പോൾ വഴിയോരക്കച്ചവടക്കാരന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിക്കുന്ന നയന്‍താരയാണ് ഫാന്‍സ് പേജുകളില്‍ നിറയുന്നത്. നയന്‍താരയെന്ന സെലിബ്രിറ്റിയെ അല്ല, മറിച്ച്‌ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക.

https://twitter.com/NayantharaFCK/status/1449972029180944409?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1449972029180944409%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ftheindianexpressmalayalam-epaper-indemal%2Fvazhiyorathuninnumbagvangikkunnanayantharavairalayiveediyo-newsid-n325146426

വെളള ചുരിദാർ അണിഞ്ഞ് നെറ്റിയില്‍ വലിയ പൊട്ട് തൊട്ട് വളരെ സിംപിള്‍ ലുക്കിലാണ് താരമുള്ളത്. മാസ്ക് ധരിച്ചിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങും വഴിയാണ് നയന്‍താര വഴിയോര കച്ചവടക്കാരനില്‍നിന്നും ബാഗിന്റെ വില ചോദിക്കുന്നതെന്നാണ് മനസിലാവുന്നത്. നോര്‍ത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. എന്നാണ് വീഡിയോ പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല.

shortlink

Related Articles

Post Your Comments


Back to top button