GeneralLatest NewsNEWS

‘ഗോള്‍ഡി’ന്റെ സെറ്റിൽ അമ്മയോടൊപ്പം പിറന്നാള്‍ ആഘോഷിച്ച്‌ പൃഥ്വിരാജ്

കൊച്ചി : അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ ഗോള്‍ഡിന്റെ സെറ്റിൽ മല്ലിക സുകുമാരനോടൊപ്പം തന്റെ മുപ്പത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിച്ച് പൃഥ്വിരാജ് . പൃഥ്വിരാജിന്റെ ഔദ്യോഗിക നെറ്റ് വര്‍ക്കിംഗ് ടീമായ പൊഫാക്ടിയോ പങ്കുവച്ച താരം അമ്മയോടും പ്രൊഡക്ഷന്‍ ടീമിനോടുമൊപ്പം കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ വൈറലാവുകയാണ്.

അല്‍ഫോന്‍സ് പുത്രന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരും ചിത്രങ്ങളിലുണ്ട്. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് നയന്‍താരയോടൊപ്പം അഭിനയിക്കുന്ന മുഴുനീള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയന്‍താരയുടേതായി പുറത്തുവരാനുള്ള ബിഗ് ബജറ്റ് ചിത്രം. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലും നയന്‍താരയാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button